Shaakuntalam Movie: 'ശാകുന്തളം' ഇനിയും വൈകും; റിലീസ് മാറ്റിവച്ചു, പുതിയ തിയതി പിന്നീട്

സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ചിത്രത്തിൽ ദുഷ്യന്തനായി അഭിനയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 7, 2023, 03:07 PM IST
  • ഫെബ്രുവരി 17 ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
  • എന്നാൽ ചിത്രത്തിന്റെ റിലീസ് നീട്ടിയതായി നിർമാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് അറിയിച്ചു.
  • ഫെബ്രുവരി 17ന് സിനിമ തിയേറ്ററിൽ എത്തില്ലെന്നും പുതിയ തിയതി ഉടൻ തന്നെ പുറത്തുവിടുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.
Shaakuntalam Movie: 'ശാകുന്തളം' ഇനിയും വൈകും; റിലീസ് മാറ്റിവച്ചു, പുതിയ തിയതി പിന്നീട്

'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളം എത്താൻ വൈകും. ഫെബ്രുവരി 17 ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് നീട്ടിയതായി നിർമാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് അറിയിച്ചു. ഫെബ്രുവരി 17ന് സിനിമ തിയേറ്ററിൽ എത്തില്ലെന്നും പുതിയ തിയതി ഉടൻ തന്നെ പുറത്തുവിടുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. ചിത്രം 3D യിലും റിലീസ് ചെയ്യുമെന്ന് അണിയറക്കാർ നേരത്തെ അറിയിച്ചിട്ടുണ്ട്. 

സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ചിത്രത്തിൽ ദുഷ്യന്തനാകുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. 

Also Read: Bollywood Gossips: നടൻ ഇമ്രാൻ ഖാനും ലേഖയും പ്രണയത്തിൽ? വൈറലായി ഇരുവരും ഒന്നിച്ചുള്ള വീഡിയോ

 

അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.

മണി ശർമയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News