Varisu Box Office: 'വാരിസ്' 300 കോടി ക്ലബിൽ; ട്വീറ്റുമായി നിർമാതാക്കൾ

Varisu Box Office Collection: വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് 300 കോടി കടന്നതായി നിർമാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ട്വീറ്റ് ചെയ്തു.  

Written by - Zee Malayalam News Desk | Last Updated : Feb 7, 2023, 12:26 PM IST
  • ചിത്രത്തിന്റെ നിർമാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
  • 300 കോടിക്ക് മുകളിൽ ചിത്രം നേടിയെന്ന് നിർമാതാക്കൾ വ്യക്തമാക്കുന്നു.
  • ഇതോടെ 300 കോടി ക്ലബിൽ എത്തുന്ന രണ്ടാമത്തെ ചിത്രമായി വാരിസ്.
Varisu Box Office: 'വാരിസ്' 300 കോടി ക്ലബിൽ; ട്വീറ്റുമായി നിർമാതാക്കൾ

ആ​ഗോളതലത്തിൽ വൻ കളക്ഷൻ നേടി വാരിസ് മുന്നോട്ട്. ചിത്രം 300 കോടി ക്ലബിൽ കയറിയതായാണ് റിപ്പോർട്ട്. ചിത്രത്തിന്റെ നിർമാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 300 കോടിക്ക് മുകളിൽ ചിത്രം നേടിയെന്ന് നിർമാതാക്കൾ വ്യക്തമാക്കുന്നു. ഇതോടെ 300 കോടി ക്ലബിൽ എത്തുന്ന രണ്ടാമത്തെ ചിത്രമായി വാരിസ്. ബി​ഗിലാണ് ഇതിന് മുൻപ് 300 കോടി നേടിയ വിജയ് ചിത്രം. തമിഴിൽ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയിലും വാരിസ് ഇടം നേടിയിരിക്കുകയാണ്.

വംശി പൈഡിപ്പള്ളിയാണ് വാരിസ് സംവിധാനം ചെയ്തത്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിലെ നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തില്‍ ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു. തമനാണ് സംഗീത സംവിധാനം നിർവഹിച്ചത്. ചിത്രത്തിലെ രഞ്ജിതമേ എന്ന ഗാനം വലിയ ഹിറ്റായിരുന്നു. സംവിധായകനൊപ്പം ഹരി, അഹിഷോര്‍ സോളമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അഡീഷണല്‍ തിരക്കഥ ഗാനരചയിതാവ് വിവേകാണ് ഒരുക്കിയത്.

Also Read: Varisu OTT : വിജയിയുടെ വാരിസ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

അതേസമയം പൊങ്കൽ റിലീസായി എത്തിയ വിജയ് ചിത്രം വാരിസ് ഒടിടിയിലെത്തുന്നു. ആമസോൺ പ്രൈം വീഡിയോയാണ് വിജയ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വാരിസ് ഫെബ്രുവരി 22ന് ഒടിടിയിൽ സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് റിപ്പോർട്ട്. തമിഴിലും തെലുങ്കിലും ചിത്രീകരിച്ച വാരിസ് മലയാളം, കന്നഡ ഭാഷകളിലും ലഭ്യമാകും. സൺ നെറ്റ്വർക്കാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ഏപ്രിലോടെ സൺ ടിവിയിൽ ചിത്രം സംപ്രേഷണം ചെയ്തേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News