viral video: കിടിലം യോഗാഭ്യാസവുമായി സംയുക്ത വർമ്മ

നിരവധി യോഗാസനങ്ങൾ സംയുക്ത സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്താറുണ്ട്.  അതൊക്കെ വൈറലാകാറുമുണ്ട്.    

Written by - Ajitha Kumari | Last Updated : Oct 30, 2020, 06:54 PM IST
  • 1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം നേടിയിട്ടുണ്ട്.
  • വെറും നാലുവർഷം മാത്രമാണ് സിനിമയിൽ സംയുക്ത ഉണ്ടായിരുന്നതെങ്കിലും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സംയുക്ത. സംയുക്ത ബിജുമേനോൻ ദമ്പതികൾക്ക് ഒരു മകനാണ് ഉള്ളത്.
viral video: കിടിലം യോഗാഭ്യാസവുമായി സംയുക്ത വർമ്മ

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് സംയുക്ത വർമ്മയും ബിജു മേനോനും.  വിവഹത്തിന് ശേഷം സംയുക്ത (Samyuktha Varma) സിനിമാ മേഖലയിൽ നിന്നും വിട്ട് കുടുംബജീവിതത്തിൽ കൂടുതൽ തിരക്കിലാവുകയായിരുന്നു.  എങ്കിലും സിനിമാ സൗഹൃദങ്ങൾ ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട് താരം. 

Also read: ഇന്ത്യയ്ക്ക് ലഭിച്ചത് 15 എണ്ണം അതിലൊന്ന് ഇനി ടൊവിനൊയ്ക്ക് സ്വന്തം..!

ഇപ്പോൾ യോഗയുടെ (Yoga) മന്ത്രികതയിലാണ് താരം എന്നുവേണം പറയാൻ.  നിരവധി യോഗാസനങ്ങൾ സംയുക്ത സോഷ്യൽ മീഡിയയിലൂടെ (Social media) പരിചയപ്പെടുത്താറുണ്ട്.  അതൊക്കെ വൈറലാകാറുമുണ്ട്.  ഇപ്പോഴിതാ 'ഉർധവ ധനുരാസനം' ആണ് താരം പങ്കുവെച്ചിരിക്കുന്നത്.  ഇൻസ്റ്റായിലാണ് സംയുക്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.   വളരെ പ്രയാസമുള്ള ഈ യോഗാ പോസ് വളരെ നല്ലരീതിയിലാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.  

വീഡിയോ കാണാം: 

 

Also read: Viral Video: ഹൽദി ചടങ്ങിൽ സുന്ദരിയായി കാജൽ!!

1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്.  ഈ ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം നേടിയിട്ടുണ്ട്.  വെറും നാലുവർഷം മാത്രമാണ് സിനിമയിൽ സംയുക്ത ഉണ്ടായിരുന്നതെങ്കിലും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സംയുക്ത.  സംയുക്ത ബിജുമേനോൻ ദമ്പതികൾക്ക് ഒരു മകനാണ് ഉള്ളത്

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News