Samantha Naga Chaitanya Divorce: വാരിയെല്ലിലും ഭർത്താവിന്റെ പേര്; Samantha യുടെ ശരീരത്തിലെ ടാറ്റുവിനെ കുറിച്ചുള്ള വാർത്തകൾ വൈറലാകുന്നു

ഒക്ടോബര്‍ രണ്ടിനാണ് ഇവർ വേര്‍പിരിയുകയാണെന്ന കാര്യം പുറംലോകത്തോട് വെളിപ്പെടുത്തിയത്. അതുവരെ ഗോസിപ്പാണെന്ന് കരുതിയ ആരാധകര്‍ക്ക് ഈ വാർത്ത ഉണ്ടാക്കിയത് വലിയ ഞെട്ടലാണ്.   

Written by - Ajitha Kumari | Last Updated : Oct 9, 2021, 01:24 PM IST
  • സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു
  • ഇതിനിടയിൽ സാമന്തയുടെ ശരീരത്തിലെ ടാറ്റുവാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം
  • ഭര്‍ത്താവിനോടുള്ള അമിതമായ സ്‌നേഹത്തിന്റെ സൂചകമായിട്ടാണ് ശരീരത്തിൽ മൂന്ന് ടാറ്റു ചെയ്തിട്ടുള്ളത്
Samantha Naga Chaitanya Divorce: വാരിയെല്ലിലും ഭർത്താവിന്റെ പേര്; Samantha യുടെ ശരീരത്തിലെ ടാറ്റുവിനെ കുറിച്ചുള്ള വാർത്തകൾ  വൈറലാകുന്നു

താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന (Samantha Naga Chaithanya Divorce) അഭ്യൂഹങ്ങൾക്കിടയിൽ  അവർ തന്നെ വിഷയം സത്യമാണെന്ന് ഔദ്യോഗികമായി അറിയിച്ചതോടെ പുറത്തുവരുന്ന ഗോസിപ്പുകൾക്ക് വിരാമമായിഎന്നുവേണം പറയാൻ.

ഒക്ടോബര്‍ രണ്ടിനാണ് ഇവർ വേര്‍പിരിയുകയാണെന്ന കാര്യം പുറംലോകത്തോട് വെളിപ്പെടുത്തിയത്. അതുവരെ ഗോസിപ്പാണെന്ന് കരുതിയ ആരാധകര്‍ക്ക് ഈ വാർത്ത (Samantha Naga Chaithanya Divorce) ഉണ്ടാക്കിയത് വലിയ ഞെട്ടലാണ്. അതിനെത്തുടർന്ന് താരങ്ങളെ കുറിച്ചുള്ള വാർത്തകൾ ഓരോന്ന് പുറത്തുവരികയാണ്. 

Also Read: Samantha - Naga Chaitanya Divorce : സമാന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നു; സൗഹൃദം നിലനിർത്തുമെന്ന് താരം

ഇരുവരുടെയും വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നലെ ഇവരുടെ വ്യക്തി ജീവിതത്തെ കുറിച്ചും അല്ലാത്തതുമായ നിരവധി വാർത്തകൾ വരുന്നുണ്ട്.  അങ്ങനെ പുറത്തുവന്ന വാർത്തയാണ്  സാമന്തയുടെ ശരീരത്തിലെ ടാറ്റുവിനെ കുറിച്ചുള്ള രസകരമായ കഥ.  

ഒക്‌ടോബർ 7, 2017 നായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞുള്ള നാലാമത്തെ വാർഷികം.  അന്നാണ് ഈ ടാറ്റുവിനെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നത്.  ഇപ്പോൾ ഈ കാര്യം വൈറലാകുകയാണ്. തന്റെ ഭര്‍ത്താവിനോടുള്ള (നാഗ ചൈതന്യ) അമിതമായ സ്‌നേഹത്തിന്റെ സൂചകമായിട്ടാണ് നടി ശരീരത്തിൽ മൂന്ന് ടാറ്റു ചെയ്തിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.

എല്ലാ ടാറ്റുവും നാഗ ചൈതന്യയുമായിട്ടുള്ള ജീവിതത്തിലെ പ്രധാന ചില സംഭവങ്ങള്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് എന്നും റിപ്പോർട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ വാർത്തയായത് നടിയുടെ കഴുത്തിന് പിന്നിലുള്ള ടാറ്റുവാണ്.   

Also Read: Samantha Akkineni: വേർ പിരിയിലിൻറെ കഥകൾ സത്യമാണോ? പേര് മാറ്റം ഒടുവിൽ വിവാഹ മോചനത്തിലേക്ക് എത്തിയോ?

കഴുത്തിന് പുറകിലായി YMC എന്ന ഇംഗ്ലീഷ് അക്ഷരങ്ങളാണ് സാമന്ത ടാറ്റു ചെയ്തിരിക്കുന്നത്. 'യെ മായ ചെസ്‌വാ' എന്ന സിനിമയുടെ പേര് ചുരുക്കി എഴുതിയതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം.  ഇത് സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ്. 

ഈ സിനിമയിൽ അഭിനയിക്കുമ്പോഴാണ് രണ്ടാളും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. അങ്ങനെ ആദ്യ സിനിമയുടെ ഓര്‍മ്മയുടെയും നാഗചൈതന്യയെ കണ്ടുമുട്ടിയതിന്റെ സന്തോഷവുമാണ് സാമന്തയുടെ ഈ ടാറ്റുവിന് പിന്നിലുള്ളതെന്നാണ് പറയപ്പെടുന്നത്.

രണ്ടാമത്തെ ടാറ്റു നടിയുടെ വലത് വശത്തുള്ള വാരി എല്ലിന് മുകളിലാണ് എന്നാണ് റിപ്പോർട്ട്. അവിടെ തന്റെ ഭര്‍ത്താവിന്റെ പേര് ചുരുക്കി 'ചൈ' എന്ന് ടാറ്റു ചെയ്തിട്ടുണ്ട്.  ബൈബിളിലെ വചനങ്ങളാണ് ഇതിലൂടെ സാമന്ത എല്ലാവരോടും പറയാൻ ശ്രമിച്ചത്.  അതായത്  'പുരുഷന്റെ ഒരു വാരിയെല്ല് എടുത്താണ് അവന്റെ പങ്കാളിയ്ക്ക് ജീവന്‍ നല്‍കിയത്' എന്നാണല്ലോ.

പിന്നെ മൂന്നാമത്തേത് ഇരുവരും ഒരുപോലെ ചെയ്തിട്ടുള്ള കപ്പിള്‍ ടാറ്റുവാണ്. അത് പരസ്പരം ഉന്നം വെച്ചിട്ടുള്ള ആരോ മാര്‍ക്കുകളാണത്. ഇത് താരങ്ങളുടെ കൈ തണ്ടയിലാണ്. ഇതൊക്കെ ഓർമ്മിച്ചെടുക്കുന്ന ആരാധകർക്ക് ഇനി അറിയേണ്ടത് സാമന്ത ഇനി ഈ ടാറ്റുകളെ  ചെയ്യുമെന്നാണ്?  

ഒക്‌ടോബർ 7, 2017 ന് ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരം രണ്ട് രീതികളിലാണ് ഇവരുടെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായത്. വിവാഹം കഴിഞ്ഞ ഉടന്‍തന്നെ താരങ്ങൾ വിദേശത്തേക്ക് ഹണിമൂണിനും പോയി. ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളിലെ നിരവധി ഫോട്ടോകൾ അവർ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.  

ഏറ്റവുമൊടുവില്‍ ജൂലൈയിലാണ് ഇവർ തമ്മിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. അതിനു ശേഷം ജൂലൈ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ ഒരു ചിത്രങ്ങളും പങ്കുവെച്ചിരുന്നില്ല അതുകൊണ്ടുതന്നെ ആ സമയമാണോ ഇരുവരും വേര്‍പിരിയാമെന്ന തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News