Salaar OTT : സലാർ ഇന്ന് രാത്രിയിൽ ഒടിടിയിൽ എത്തും; എപ്പോൾ, എവിടെ കാണാം?

Salaar Movie OTT Release : നെറ്റ്ഫ്ലിക്സാണ് സലാറിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 12:22 PM IST
  • ഡിസംബർ 22ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് സലാർ
  • നെറ്റ്ഫ്ലിക്സിലൂടെ സലാർ ഇന്ന് അർധരാത്രി മുതൽ സംപ്രേഷണം ചെയ്യുക
Salaar OTT : സലാർ ഇന്ന് രാത്രിയിൽ ഒടിടിയിൽ എത്തും; എപ്പോൾ, എവിടെ കാണാം?

Salaar OTT Platform : ദക്ഷിണേന്ത്യൻ സിനിമ ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് തിയറ്ററുകളിൽ എത്തിയ പ്രഭാസ്-പൃഥ്വിരാജ് ചിത്രം ഇന്ന് ഒടിടിയിൽ എത്തും. ഇന്ന് അർധരാത്രി (ജനുവരി 20) മുതലാണ് ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ആരംഭിക്കുക. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്ന നെറ്റ്ഫ്ലിക്സിലൂടെ സലാർ ഇന്ന് അർധരാത്രി മുതൽ സംപ്രേഷണം ചെയ്യുക. സ്റ്റാർ ഗ്രൂപ്പിനാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്.

ഡിസംബർ 22ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് സലാർ. രണ്ട് ഭാഗങ്ങളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ സലാർ പാർട്ട്-1 സീസ്ഫയർ തിയറ്ററുകളിൽ എത്തുയത്. ബോളിവുഡിൽ നിന്നും ഷാറൂഖ് ഖാന്റെ ഡങ്കി ക്ലാഷ് റിലീസിനെത്തിയെങ്കിലും സലാർ ബോക്സ്ഓഫീസ് മികവ് പുലർത്തി. ഏകദേശം 700 കോടിയോളമാണ് ചിത്രമാണ് ആഗോള ബോക്സ്ഓഫീസിൽ സ്വന്തമാക്കിയത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകരെ വേണ്ടത്ര രീതിയിൽ ചിത്രത്തിന്റെ തൃപ്തിപ്പെടുത്താനും സാധിച്ചിരുന്നില്ല.

ALSO READ : Neru OTT : മോഹൻലാലിന്റെ നേര് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

കെജിഎഫ് സിനിമകളുടെ സംവിധായകനായ പ്രശാന്ത് നീലാണ് സലാർ ഒരുക്കിയിരിക്കുന്നത്. പ്രമുഖ കന്നഡ സിനിമ നിർമാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്. 

 ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ മലയാളം ഉൾപ്പെടെയുള്ള അഞ്ച് ഭാഷകളിലും തന്റെ കഥാപാത്രത്തിന് പൃഥ്വിരാജ് തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്. രവി ബസ്രുർ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. അൻപറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News