എസ്.എസ് രാജമൌലിയുടെ സംവിധാന തികവിൽ പുറത്തിറങ്ങുന്ന RRR ൻറെ മറ്റൊരു പോസ്റ്റർ കൂടി പുറത്തായി. വില്ലുമായി നിൽക്കുന്ന രാം ചരണിൻറെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ പ്രീതി നേടിയത്.
ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ചിത്രം ഒക്ടോബർ 13-ന് തീയ്യേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡി.വി.വി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. കെ.വി വിജയേന്ദ്ര പ്രസാദിൻറെ കഥയിൽ രാം ചരണും (Ramcharan) ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Bravery, honour and integrity.
A man who defined it all!
It's my privilege to take on the role of #AlluriSitaRamaraju #RRR #RRRMovie @ssrajamouli @tarak9999 @ajaydevgn @aliaa08 @oliviamorris891 @RRRMovie @DVVMovies pic.twitter.com/QLxv2HnACB— Ram Charan (@AlwaysRamCharan) March 26, 2021
ALSO READ: Rajamouli യുടെ RRR ഒക്ടോബർ 13ന് തീയറ്ററുകളിലെത്തും
ചിത്രത്തില്‍ എംഎം കീരവാണിയാണ് സംഗീത സംവിധാനം. ചിത്രം നിര്‍മ്മിക്കുന്നത് ഡിവിവി ധനയ്യയാണ്. ആര്.ആര്.ആര് എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത് രുധിരം, രൗദ്രം, രണം എന്നാണ്. ചിത്രം ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ഒരുക്കുന്നത്. ചിത്രത്തിന്റെ മുതല്‍ മുടക്ക് 450 കോടിയാണ്.
മുമ്പ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ജനുവരി 8-ന് റിലീസ് (Release) ചെയ്യുമെന്ന് അറിയിച്ചിരുന്നു. DVV പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയുടെ (Cinema) പ്രമേയം 20 നൂറ്റാണ്ടിലെ 2 സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജുവിന്റെയും കോമരം ഭീമിന്റെയും കഥയാണ്.
ALSO READ: Aliya Bhatt in RRR: ആലിയ ഭട്ടിന്റെ 'ആര്‍ആര്‍ആർ' ലുക്ക് പുറത്തുവിട്ടു
സിനിമയുടെ ടീസർ (Teaser) പുറത്തിറങ്ങിയപ്പോൾ തന്നെ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ ചിത്രത്തില്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് തെലങ്കാന ബി ജെ പിയാണ് രംഗത്തെത്തിയത്. സിനിമയിലെ കോമരം ഭീം എന്ന കേന്ദ്ര കഥാപാത്ര൦ മുസ്ലീം തൊപ്പിയണിയുന്നതായി ടീസറില്‍ കാണാം. ഇതാണ് വിവാദത്തിന് വഴിതെളിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...