മികച്ച പ്രേക്ഷക പിന്തുണയുമായി തീയ്യേറ്റുകളിൽ പ്രദർശനം തുടരുന്ന ആർ ആർ ആറിൻറെ കളക്ഷൻ 257 കോടി കവിഞ്ഞു. റിലീസ് ദിനത്തിലെ മാത്രം കണക്കാണിത്. ഒരു ഇന്ത്യൻ ചിത്രത്തിൻറെ എക്കാലത്തെയും മികച്ച ഒന്നാം ദിവസമാണിതെന്നാണ് വിലയിരുത്തുന്നത്.
രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷൻ, ആദ്യ ദിനം ₹ 224 കോടിയാണ് നേടിയത്. ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി മാത്രം 120 കോടി രൂപയുടെ വരുമാനവും വിദേശത്ത് നിന്ന് 78 കോടി രൂപയുടെ വരുമാനവും ഉൾപ്പെടുന്നു.
BoxOfficeIndia.com-ലെ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പ് മാത്രം ₹ 19 കോടിയാണ് നേടിയത്. അമേരിക്കൻ ബോക്സോഫീസ് കണക്ക് പ്രകാരം ഒന്നാം ദിവസം 4.50 മില്യണാണ് ചിത്രം നേടിയത്.
#RRRMovie creates HISTORY at the WW Box Office.
AP/TS - ₹ 120.19 cr
KA - ₹ 16.48 cr
TN - ₹ 12.73 cr
KL - ₹ 4.36 cr
ROI - ₹ 25.14 cr
OS - ₹ 78.25 cr [Reported Locs]Total - ₹ 257.15 cr
FIRST ever Indian movie to achieve this HUMONGOUS figure on the opening day.
— Manobala Vijayabalan (@ManobalaV) March 26, 2022
450 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലോകമെമ്പാടും റെക്കോർഡ് സ്‌ക്രീനുകളിലാണ് ചിത്രം പ്രദശനത്തിന് എത്തിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് RRR.
അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീമനായി ജൂനിയർ എൻടിആറും ചിത്രത്തിലെത്തുന്നത്. ഡിവിവി ദനയ്യയാണ് ആർആർആർ നിർമ്മിച്ചിരിക്കുന്നത് . ആലിയ ഭട്ട്, സമുദ്രക്കനി, അജയ് ദേവ്ഗൺ, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.