ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ നമ്പി നാരായണന്റെ കഥ പറഞ്ഞ ചിത്രമാണ് റോക്കട്രി ദ നമ്പി എഫക്ട്'. ആർ മാധവനാണ് ചിത്രത്തിൽ നമ്പി നാരായണനായി വേഷമിട്ടത്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഈ ചിത്രം. ജൂലൈ ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു റോക്കട്രി ദ നമ്പി എഫക്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിയേറ്ററിൽ സിനിമ കാണാൻ കഴിയാതിരുന്ന പ്രേക്ഷകർക്ക് ഇനി വീട്ടിലിരുന്ന് ചിത്രം കാണാം. ഈ മാസം 26 (ജൂലൈ 26) മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുമെന്നാണ് റിപ്പോർട്ട്.
.@PrimeVideoIN today announced the premiere of biographical drama, #RocketryTheNambiEffect . This biographical drama based on the life of ISRO scientist Nambi Narayanan, will be available to stream starting July 26, 2022 in Tamil, Telugu, Malayalam, Kannada @ActorMadhavan pic.twitter.com/ZsLEeadoub
— Ramesh Bala (@rameshlaus) July 20, 2022
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാൻ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. തിമിഴിൽ ഷാരൂഖ് അവതരിപ്പിച്ച വേഷം കൈകാര്യം ചെയ്തിരിക്കുന്നത് നടൻ സൂര്യ ആണ്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. നമ്പി നാരായണന്‍റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. ഇതിനായുള്ള മാധവന്റെ മേക്കോവർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ മാധവന്റെ നായികയായി എത്തിയത് സിമ്രാൻ ആണ്. 15 വർഷത്തിന് ശേഷം മാധവനും സിമ്രാനും ഒന്നിച്ച ചിത്രമായിരുന്നു റോക്കട്രി ദ നമ്പി എഫക്ട്. നിരവധി ഹോളിവുഡ് താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
റോക്കട്രി: ദി നമ്പി ഇഫക്ടിൽ രജിത് കപൂർ, രവി രാഘവേന്ദ്ര, മിഷ ഘോഷാൽ, ഗുൽഷൻ ഗ്രോവർ, കാർത്തിക് കുമാർ, ദിനേഷ് പ്രഭാകർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആയി പ്രവർത്തിച്ചത്. ശ്രീഷ റായ് ഛായാഗ്രഹണം നിർവഹിച്ചു. ബിജിത്ത് ബാല ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സംഗീതം സാം സി എസ്. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ഒപ്പം ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27ത്ത് ഇൻവെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...