Fake News Alert: സുശാന്ത് സിംഗ് രജ്പുതിന്റെ പുനർജന്മ വാർത്ത;വൈറൽ സ്‌ക്രീൻഷോട്ട് വ്യാജം

ഈ വാര്‍ത്ത വ്യാജമാണെന്നും ചാനലോ അതിന്റെ ഡിജിറ്റൽ വിഭാഗങ്ങളോ ഇത്തരത്തിൽ ഒരു വാർത്തയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സീ ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 09:12 AM IST
  • വാര്‍ത്ത വ്യാജമാണെന്നും ചാനലോ അതിന്റെ ഡിജിറ്റൽ വിഭാഗങ്ങളോ ഇത്തരത്തിൽ ഒന്നു റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സീ ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്
  • സംഭവത്തിൽ നിയമനടപടികൾക്ക് ചാനൽ ഒരുങ്ങുകയാണ്
  • ഏപ്രിൽ 14 ന് ബാന്ദ്രയിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്
Fake News Alert: സുശാന്ത് സിംഗ് രജ്പുതിന്റെ പുനർജന്മ വാർത്ത;വൈറൽ സ്‌ക്രീൻഷോട്ട് വ്യാജം

ന്യൂഡൽഹി: ആലിയ ഭട്ട് രൺബീർ കപൂർ ദമ്പതികളുടെ കുഞ്ഞിനെ പറ്റി  സീ ന്യൂസ് റിപ്പോർട്ട് ചെയ്തെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻ ഷോട്ട്.അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ പുനർജന്മവുമായി ഇതിന് ബന്ധം എന്ന രീതിയിലുള്ള വാർത്തകളാണ് സീ ന്യൂസിൻറെ ലോഗോയുള്ള സ്ക്രീൻ ഷോട്ടിലുള്ളത്.

ഈ വാര്‍ത്ത വ്യാജമാണെന്നും ചാനലോ അതിന്റെ ഡിജിറ്റൽ വിഭാഗങ്ങളോ ഇത്തരത്തിൽ ഒരു വാർത്തയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സീ ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്.  സംഭവത്തിൽ നിയമനടപടികൾക്ക് ചാനൽ ഒരുങ്ങുകയാണെന്ന് ചാനൽ അധികൃതർ അറിയിച്ചു.

Also Read:  Alia Bhatt Pregnant: ആലിയ ഭട്ട് അമ്മയാകാന്‍ പോകുന്നു..!! സന്തോഷവാർത്ത പങ്കുവച്ച് താരദമ്പതികള്‍   

ജൂൺ 27-നാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ഭട്ട് ആരാധകരെ അറിയിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു പ്രഖ്യാപനം. ആലിയയും രൺബീറും ഒരുമിച്ചുള്ള ചിത്രം പങ്ക് വെച്ചായിരുന്നു താരങ്ങൾ സന്തോഷ വാർത്ത ആരാധകരെ  അറിയിച്ചത്.

 

ആശുപത്രിയിലെ പരിശോധന ചിത്രത്തിനൊപ്പം “ഞങ്ങളുടെ കുഞ്ഞ് ..... ഉടൻ വരുന്നു,” എന്ന ക്യാപ്ഷനിലാണ് താരം തൻറെ പോസ്റ്റ് പങ്ക് വെച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്.

ALSO READ: Alia Bhatt Pregnant: നിങ്ങളുടെ ഒത്തുചേരലില്‍ ഞങ്ങള്‍ ഇല്ലായിരുന്നു,...!! വൈറലായി കോണ്ടം കമ്പനി ആലിയയ്ക്ക് നല്‍കിയ ആശംസ

2022 ഏപ്രിൽ 14 ന് ബാന്ദ്രയിലെ ആർകെയുടെ വസതിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഏറ്റവും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News