RDX Box Office : കുറുപ്പിനെ മറികടന്ന് ആർഡിഎക്സ്; കളക്ഷനിൽ ടോപ് ഫൈവിൽ എത്തി

RDX Box Office Collection : 24 ദിവസം കൊണ്ട് ചിത്രം 81 കോടിയാണ് ഇതിനോടകം നേടിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 18, 2023, 11:13 AM IST
  • കുറുപ്പ് എന്ന സിനിമയുടെ കളക്ഷൻ റെക്കോർഡ് ഭേദിച്ചാണ് മൾട്ടി സ്റ്റാർ ചിത്രമായ ആർഡിഎക്സ് ആദ്യ അഞ്ചിൽ ഇടം നേടിയത്.
  • 24 ദിവസങ്ങൾ കൊണ്ട് 81 കോടിയാണ് ആർഡിഎക്സ് ആഗോള ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്.
  • 2018, പുലിമുരുകൻ, ലൂസിഫർ, ഭീഷ്മപർവ്വം എന്നീ ചിത്രങ്ങൾക്ക് ശേഷം ആഗോള കളക്ഷനിൽ അഞ്ചാം സ്ഥാനത്തെത്തി ചേർന്നിരിക്കുകയാണ് ആർഡിഎക്സ്.
RDX Box Office : കുറുപ്പിനെ മറികടന്ന് ആർഡിഎക്സ്;  കളക്ഷനിൽ ടോപ് ഫൈവിൽ എത്തി

ഓണം റിലീസായി എത്തി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുന്ന ആർഡിഎക്സ് മലയാളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി. ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സിനിമയുടെ കളക്ഷൻ റെക്കോർഡ് ഭേദിച്ചാണ് മൾട്ടി സ്റ്റാർ ചിത്രമായ ആർഡിഎക്സ് ആദ്യ അഞ്ചിൽ ഇടം നേടിയത്. 24 ദിവസങ്ങൾ കൊണ്ട് 81 കോടിയാണ് ആർഡിഎക്സ് ആഗോള ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്.

2018, പുലിമുരുകൻ, ലൂസിഫർ, ഭീഷ്മപർവ്വം എന്നീ ചിത്രങ്ങൾക്ക് ശേഷം ആഗോള കളക്ഷനിൽ അഞ്ചാം സ്ഥാനത്തെത്തി ചേർന്നിരിക്കുകയാണ് ആർഡിഎക്സ്. ഓണം റിലീസിന് ശേഷം മൂന്ന് ആഴ്ചകൾ പിന്നിട്ടെങ്കിലും ആർഡിഎക്സ് ഇപ്പോഴും നിറഞ്ഞ സദ്ദസ്സിലാണ് പ്രദർശനം തുടരുന്നത്. കേരള ബോക്സ്ഓഫീസിൽ ഇതിനോടകം ചിത്രം 50 കോടി നേടി. കേരള ഗ്രോസറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഏഴാമത്തെ ചിത്രമാണ് ആർഡിഎക്സ്.

ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും ഫാമിലി ഡ്രാമയും കൂടി ഒത്തുചേരുന്ന ആർ ഡി എക്സ് ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) തീയറ്ററിൽ എത്തിയത്.

ALSO READ : Kadakan Movie : 'ഒരു അടി വരുന്നുണ്ട്'; കടകൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

എഡിറ്റർ - ചമൻ ചാക്കോ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ  - റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News