Rajini Haridas : ഡിപ്രഷനിൽ ആയിരുന്നോ എന്നറിയില്ല; 2022 അത്ര നല്ല വർഷമായിരുന്നില്ല: രഞ്ജിനി ഹരിദാസ്

Ranjini Haridas Latest Vlogs 2022ൽ പൊതുവെ തനിക്ക് വലിയ പ്രശ്നങ്ങൾ ഒന്നിമില്ലായിരുന്നെങ്കിലും വെറുതെ സങ്കടം വരുമെന്ന് രഞ്ജിനി ഹരിദാസ് തന്റെ വ്ളോഗിലൂടെ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jan 10, 2023, 04:23 PM IST
  • സോഷ്യൽ മീഡിയയിലും രഞ്ജിനി സജീവമാണ്.
  • രഞ്ജിനി ഹരിദാസ് എന്ന യുട്യൂബ് ചാനലിലൂടെ അവതാരിക തന്റെ വിശേഷങ്ങൾ പങ്കുവക്കുകയും ചെയ്യാറുണ്ട്.
  • രഞ്ജിനി കഴിഞ്ഞ ദിവസമാണ് 2023ലെ തന്റെ ആദ്യ വീഡിയോ പങ്കുവക്കുന്നത്.
  • പുതുവർഷം പിറന്നിട്ട് അൽപം വൈകിയാണെങ്കിലും 2023നെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അവതാരിക തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്
Rajini Haridas : ഡിപ്രഷനിൽ ആയിരുന്നോ എന്നറിയില്ല;  2022 അത്ര നല്ല വർഷമായിരുന്നില്ല: രഞ്ജിനി ഹരിദാസ്

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലായളികൾക്ക് പ്രമുഖയായി മാറിയ അവതാരികയാണ് രഞ്ജിനി ഹരിദാസ്. മലയാളത്തിൽ അന്ന് വരെ നിലനിന്നിരുന്ന അവതരണ ശൈലികൾക്കും സങ്കൽപങ്ങൾക്കും ഒരു മാറ്റം വരുത്തിയ അവതാരികയാണ് രഞ്ജിനി എന്ന സംശയമില്ലാതെ പറയാൻ സാധിക്കും. അവതരണത്തിന് പുറമെ ഏതാനും സിനിമകളിലും രഞ്ജിനി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലും രഞ്ജിനി സജീവമാണ്. രഞ്ജിനി ഹരിദാസ് എന്ന യുട്യൂബ് ചാനലിലൂടെ അവതാരിക തന്റെ വിശേഷങ്ങൾ പങ്കുവക്കുകയും ചെയ്യാറുണ്ട്.

രഞ്ജിനി കഴിഞ്ഞ ദിവസമാണ് 2023ലെ തന്റെ ആദ്യ വീഡിയോ പങ്കുവക്കുന്നത്. പുതുവർഷം പിറന്നിട്ട് അൽപം വൈകിയാണെങ്കിലും 2023നെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അവതാരിക തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പം 2022 തനിക്ക് എങ്ങനെയായിരുന്നുയെന്നും രഞ്ജിനി തന്റെ പുതിയ വ്ളോഗിലൂടെ അറിയിക്കുന്നുണ്ട്. 2023ലെ തന്റെ ആദ്യ വർക്കിന്റെ പിന്നാമ്പുറ കാഴ്ചകൾ ചിത്രീകരിച്ചുകൊണ്ടാണ് രഞ്ജിനി പുതിയ വീഡിയോ ഒരുക്കിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ജാനിനോടൊപ്പമാണ് രഞ്ജിനി തന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ALSO READ : Malikappuram Movie : "അയ്യപ്പന്റെ രൂപം ഉണ്ണി മുകുന്ദന്റെ രൂപം ആയി മാറി"; മാളികപുറം സിനിമയെ കുറിച്ച് സ്വാസിക

2022ൽ പ്രത്യേകിച്ച് ഒന്നിമില്ലായിരുന്നു. പ്രശ്നങ്ങളോ മറ്റും ഒന്നമില്ലായിരുന്നെങ്കിലും 2022 അത്ര നല്ല വർഷമായിരിന്നില്ല. ഒന്നും ചെയ്തില്ല, ഒന്നും നേടിയില്ല എന്നൊക്കെ തോന്നിയെന്ന് രഞ്ജിനി പറഞ്ഞു. 2022ന്റെ ആദ്യത്തെ ആറ് മാസം നല്ലതായിരുന്നു. പിന്നീട് അങ്ങോട്ട് ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. വീട്ടിലേക്ക് പോവാനോ യാത്രകൾ ചെയ്യാനോ ഒന്നും തോന്നാതെ ഒരു ഡിപ്രഷന്റെ അവസ്ഥയിലായിരുന്നു. ജീവിതത്തിനിടയിൽ ഉണ്ടായ എന്തോ പ്രശ്നം പോലെ തോന്നിയെന്ന് രഞ്ജിനി തന്റെ വീഡിയോയിലൂടെ അറിയിച്ചു.

എല്ലാവരെയും പോലെ 2023 നല്ലൊരു വർഷമാകുമെന്നാണ് താനും പ്രതീക്ഷിക്കുന്നതെന്ന് രഞ്ജിനി പറഞ്ഞു. ഈ വർഷത്തെ തന്റെ ആദ്യ വർക്ക് ഷൂട്ട് ചെയ്യാമെന്ന് കരുതിയാണ് താൻ ഈ വീഡിയോ ചിത്രീകരിച്ചത്. കൂടാതെ ഈ വർഷത്തെ റെസല്യൂഷനായി ദിവസം മൂന്ന് ലിറ്റർ വെള്ളം കുടിക്കുമെന്ന് ഒപ്പം ഫിറ്റനെസ് കാത്ത് സൂക്ഷിക്കുമെന്നും താനിപ്പോൾ ഡയറ്റിലാണെന്നും രഞ്ജിനി തന്റെ വ്ളോഗിലൂടെ അറിയിച്ചു. താൻ ഇത്രയും നാളും അനുഭവിക്കാത്ത തലത്തിലുള്ള മാനിസക സ്ഥിതയിലൂടെയാണ് കടന്നുപോകുന്നത്. വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാത്തപ്പോഴും ഒരു ഊർജമില്ലാത്ത അവസ്ഥായണ്. വലിയ പ്രശ്നങ്ങൾ ഒക്കെ വന്നപ്പോൾ കൂളായി ഇരുന്ന താൻ ഇപ്പോൾ അതുമില്ലാതെ സങ്കടാവസ്ഥയിലാണെന്ന് രഞ്ജിനി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News