Ramesh Pisharody | വാക്ക് പാലിച്ച് സുരേഷ് ​ഗോപി, എന്നും ഓർമയുണ്ടാകും ഈ മുഖമെന്ന് രമേഷ് പിഷാരടി

മിമിക്രി കലാകാരന്മാരുടെ ഒരു ചാനൽ പരിപാടിക്കിടെയാണ് ഇവരെ സാമ്പത്തികമായി സഹായിക്കുമെന്ന് സുരേഷ് ​ഗോപി വാക്ക് നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2021, 05:35 PM IST
  • മിമിക്രി കലാകാരന്മാരുടെ സംഘടനയായ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് (MAA) ആണ് സുരേഷ് ​ഗോപി സഹായം നൽകിയത്.
  • പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്ന് സുരേഷ് ​ഗോപി സംഘടനയ്ക്ക് 2 ലക്ഷം രൂപ നൽകുകയായിരുന്നു.
  • മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് അം​ഗം കൂടിയാണ് പിഷാരടി.
Ramesh Pisharody | വാക്ക് പാലിച്ച് സുരേഷ് ​ഗോപി, എന്നും ഓർമയുണ്ടാകും ഈ മുഖമെന്ന് രമേഷ് പിഷാരടി

കോവിഡിനെ തുടർന്ന് ജീവിതം വഴിമുട്ടിയ മിമിക്രി കലാകാരന്മാരെ സാമ്പത്തികമായി സഹായിക്കുമെന്ന വാക്ക് പാലിച്ച സുരേഷ് ​ഗോപിക്ക് (Suresh Gopi) നന്ദി പറഞ്ഞ് രമേഷ് പിഷാരടി (Ramesh Pisharody). മിമിക്രി കലാകാരന്മാരുടെ സംഘടനയായ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് (MAA) ആണ് സുരേഷ് ​ഗോപി സഹായം നൽകിയത്. 

മിമിക്രി കലാകാരന്മാരുടെ ഒരു ചാനൽ പരിപാടിക്കിടെയാണ് ഇവരെ സാമ്പത്തികമായി സഹായിക്കുമെന്ന് സുരേഷ് ​ഗോപി വാക്ക് നൽകിയത്. ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും" എന്നായിരുന്നു സുരേഷ് ​ഗോപിയുടെ പ്രഖ്യാപനം. ‍‌ആ വാക്ക് അദ്ദേഹം പാലിച്ചുവെന്ന് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് അം​ഗം കൂടിയായ പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.

Also Read: Veeramae Vaagai Soodum | വിശാലിൻ്റെ "വീരമേ വാകൈ സൂടും " ടീസർ വൈറൽ; അഞ്ച് മണിക്കൂർ കൊണ്ട് ഒരു മില്യൺ കാഴ്ചക്കാർ

പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്ന് സുരേഷ് ​ഗോപി സംഘടനയ്ക്ക് 2 ലക്ഷം രൂപ നൽകുകയായിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും, സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ എന്റെ വ്യക്തിപരമായ പേരിലും നന്ദി എന്ന് കൂട്ടിച്ചേർത്താണ് രമേഷ് പിഷാരടി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

Also Read: Happy Birthday Salman Khan: സല്‍മാന്‍ ഖാന്‍റെ യഥാര്‍ത്ഥ പേര് അറിയാമോ? ഭായ് ജാനെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും..!!

രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

ഓർമയുണ്ടാവും..ഈ മുഖം..
നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്..
"ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും" 
സുരേഷ് ഗോപി.
ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് 'MAA'( Mimicry Artist association) 
ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഷോയിൽ 
പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി;സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.
പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി.
ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും,സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ എന്റെ വ്യക്തിപരമായ പേരിലും നന്ദി.
അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് 
" ഓർമയുണ്ടോ ഈ മുഖം "
MAA എന്ന  സംഘടന പറയട്ടെ..
എന്നും ഓർമയുണ്ടാകും ഈ മുഖം ..

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News