സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റേയും നർത്തകി മേതില്‍ ദേവികയുടേയും (Mukesh-Methil Devika Divorce News) വിവാഹമോചനത്തെ കുറിച്ചാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.
കുറച്ചു നാളുകളായി അകന്ന് താമസിക്കുന്ന ഇവർ വിവാഹ മോചനത്തിനായി (Divorce) കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ഇതുസംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്.
എന്നാൽ ഇതിനെക്കുറിച്ച് താരങ്ങൾ കൂടുതലൊന്നും പുറത്തു പറഞ്ഞിട്ടില്ല. 2013 ലായിരുന്നു ഇരുവരും വിവാഹം കഴിഞ്ഞത്. ഇരുവരുടെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. അന്ന് സോഷ്യൽ മീഡിയയിലും സിനിമാ മാസികകളിലും കോളിളക്കം ഉണ്ടാക്കിയ വിവാഹ വാർത്തയായിരുന്നു ഇത്.
അതെ കോളിളക്കം തന്നെയാണ് ഇരുവരുടെയും വേർപിരിയലിനെ ചുറ്റിയും ഉള്ളത്. മേത്തിൽ ദേവികയുടെ (Methil Devika) വീട്ടിൽ സഹോദരൻ മുകേഷിന്റെ ആലോചയുമായി സഹോദരി സന്ധ്യയാണ് ചെന്നിരുന്നത് എന്ന നേരത്തെതന്നെ വാർത്തകളുണ്ടായിരുന്നു.
മാത്രമല്ല ഇത് പൂർണ്ണമായും പ്രണയവിവാഹമായിരുന്നില്ലെന്ന് ദേവികയും ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിട്ടുണ്ട്. രമേശ് പിഷാരടിയാണ് ഇരുവരേയും പരിചയപ്പെടുത്തുന്നത്. പിഷാരടിയ്ക്ക് ദേവികയുമായി നേരത്തെതന്നെ അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇവരുടെ വിവാഹത്തെക്കുറിച്ച പിഷാരടി (Ramesh Pisharody) ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.
അന്ന് പിഷാരടിക്ക് വിവാഹം ആലോചിക്കുന്ന സമയമായതിനാൽ കലാമണ്ഡലത്തിൽ വിവാഹമാലോചിക്കാൻ പറ്റിയ പെൺകുട്ടികൾ ഉണ്ടോ എന്ന് പിഷാരടി മേത്തിൽ ദേവികയോട് ചോദിച്ചിരുന്നു. അതിന് ആലോചിക്കാമെന്ന് ദേവിക മറുപടിയും നൽകിയിരുന്നു. ഇതിനിടയിൽ ഒരു ഖത്തർ പരിപാടി കഴിഞ്ഞ് വരുമ്പോൾ മുകേഷും ദേവികയും ആദ്യമായി കാണുകയും പിഷാരടി മുകേഷിനെ ദേവികയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുകായും ചെയ്തിരുന്നുവെന്ന് പിഷാരടി ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അന്ന് പരിചയപ്പെട്ട് ഏതാണ്ട് ആറ് വർഷങ്ങൾ ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാൽ വിവാഹത്തെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ലയെന്നും. ഒരു ടിവി ഷോയുടെ സെറ്റിൽ നിന്നാണ് ആരോടും പറയാതെ വിവാഹം കഴിക്കാനായി മുകേഷ് (M Mukesh) പോയതെന്നും പിറ്റേന്ന് പത്രം കണ്ടാണ് പിഷാരടി ഇരുവരുടേയും വിവാഹത്തെ കുറിച്ച് അറിഞ്ഞതെന്നും പിഷാരടി മുൻപ് വെളിപ്പെടുത്തിയിരുന്നു.
ഇരുവരുടെയും വിവാഹമോചനത്തിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ പിഷാരടിയുടെ ഈ വാക്കുകയും ഇപ്പോൾ വൈറലാകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.