ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം റാമിന്റെ ഷൂട്ടിങ് ആഗസ്റ്റിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചിത്രത്തിൻറെ ആദ്യഭാഗത്തിന്റെ ഷൂട്ടിങാണ് ആഗസ്റ്റിൽ ആരംഭിക്കുന്നത്. ആഗസ്റ്റ് പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം പ്രധാനമായും ലണ്ടനിലും പാരീസിലുമാണ് ചിത്രീകരിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം ഷൂട്ടിങ് നീണ്ട് നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇനിയും ലഭിച്ചിട്ടില്ല.
2020 ൽ പ്രഖ്യാപിച്ച ചിത്രമായിരുന്നു റാം. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാൽ കോവിഡ് രോഗബാധയുടെയും മറ്റും സാഹചര്യത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് വൈകുകയായിരുന്നു. "അവൻ അതിർത്തികളില്ല" എന്ന ടാഗ്ലൈനോട് കൂടിയയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തിയത്. ഇതൊരു പാൻഇന്ത്യ ചിത്രമായിരിക്കുമെന്നും, നിരവധി ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യുമെന്നും ഇതിനിടയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ALSO READ: റാമിന് രണ്ട് ഭാഗങ്ങള്‍; മോഹന്‍ലാലിനെ നായകനാക്കി പാൻ ഇന്ത്യൻ സിനിമ എത്തുന്നു
വന്‍ ബജറ്റില്‍ ഒരുക്കു ചിത്രം വിവിധ ഭാഷകളിൽ ഒരുപാട് മാറ്റങ്ങളോടെയാവും എത്തുക. റാം 1, റാം 2 എന്നിങ്ങനെ രണ്ട് ഭാഗങ്ങള ചിത്രത്തിനുണ്ടാകും. അന്യഭാഷയിലെ പ്രമുഖ താരത്തെ സിനിമയിലേക്ക് എത്തിക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന. വൈകാതെ ചിത്രത്തിന്റെ യുകെയിലെ ഷെഡ്യൂള്‍ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ മൂന്നു ചിത്രങ്ങൾ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. ദൃശ്യം 1, ദൃശ്യം 2, 12th മാന്‍ എന്നീ ചിത്രങ്ങളാണ് അവ. മൂന്നു ചിത്രങ്ങളും വന്‍ വിജയമായിരുന്നു. തൃഷയെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത് നായകന്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു. ആ നിര്‍ദ്ദേശത്തിന് പിന്നിലെ കാരണം മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ നായികയുടേത് വളരെ വ്യത്യസ്തമായൊരു വേഷമാണ്. കഥാപാത്രം ഒരു ഡോക്ടറാണ്. അധികം കണ്ടു പരിചയമില്ലാത്തൊരു താരം വേണമെന്നായിരുന്നു ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം അലോൺ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഈ വർഷം ആഗസ്റ്റോട് കൂടി ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മോഹൻലാലും ഷാജികൈലാസും 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30 -മത് ചിത്രമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...