Jailer: തലൈവരുടെ 'ജയിലര്‍' ഒടിടിയിലേക്ക്? സ്ട്രീമിംഗ് ധാരണയായെന്ന് റിപ്പോർട്ട്

Jailer OTT release date: വൈകാതെ തന്നെ ജയിലർ 500 കോടി ക്ലബ്ബിൽ ഇടംനേടുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 07:09 PM IST
  • ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്താണ് രജനി ചിത്രം മുന്നേറുന്നത്.
  • വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങളെല്ലാം ഒന്നിച്ച ചിത്രം ഒരു മാസ് എൻറർടെയിനർ തന്നെയാണ്.
  • റിലീസ് ചെയ്ത് അഞ്ചാം ദിനത്തിൽ 350 കോടി ക്ലബ്ബിൽ ഇടംപിടിച്ചാണ് ജയിലർ കുതിപ്പ് തുടരുന്നത്.
Jailer: തലൈവരുടെ 'ജയിലര്‍' ഒടിടിയിലേക്ക്? സ്ട്രീമിംഗ് ധാരണയായെന്ന് റിപ്പോർട്ട്

തിയേറ്ററുകളിൽ ആരവം തീർത്ത് നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് രജനികാന്ത് ചിത്രമായ ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്താണ് മുന്നേറുന്നത്. വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങളെല്ലാം ഒന്നിച്ച ചിത്രം ഒരു മാസ് എൻറർടെയിനർ തന്നെയാണ്. 

റിലീസ് ചെയ്ത് മൂന്നാം ദിനത്തിൽ തന്നെ 150 കോടി ക്ലബ്ബിലും അഞ്ചാം ദിനത്തിൽ 350 കോടി ക്ലബ്ബിലും ഇടംപിടിച്ചാണ് ജയിലർ കുതിപ്പ് തുടരുന്നു. ആരാധകർ കാത്തിരുന്ന പഴയ രജനി സ്റ്റൈൽ തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. കൂടാതെ മലയാളത്തിൽ നിന്ന് മോഹൻലാലും കന്നഡയിൽ നിന്ന് ശിവരാജ് കുമാറും ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തി തിയേറ്ററുകളിൽ തീപടർത്തുന്നുണ്ട്. വിനായകനാണ് രജനികാന്തിൻറെ വില്ലനായി എത്തുന്നത്. ചിത്രത്തിൻറെ ആദ്യാവസാനം വിനായകൻ തൻറെ നർമ്മം കലർന്ന വില്ലനിസം അതിമാരകമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

ALSO READ: 25 പേർക്ക് ഇലക്ട്രിക് വീൽചെയർ; കൈത്താങ്ങുമായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ

തിയേറ്ററുകളിൽ നിറഞ്ഞോടുന്നതിനിടയിൽ ജയിലർ ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 500 കോടി ക്ലബ്ബിലേയ്ക്ക് കുതിക്കുന്ന ചിത്രം ഏകദേശം ഒരു മാസത്തിന് ശേഷം ഒടിടിയിലെത്തും. ഓഗസ്റ്റ് 10നാണ് ജയിലർ തിയേറ്ററുകളിൽ എത്തിയത്. സെപ്റ്റംബർ 7ന് ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സൺപിക്ചേഴ്സുമായി സഹകരിക്കുന്ന നെറ്റ്ഫ്ലിക്സിലാകും ജയിലർ സ്ട്രീം ചെയ്യുക. തിയേറ്റർ റിലീസ് ചെയ്യുന്ന തമിഴ് ചിത്രങ്ങൾ 28 ദിവസത്തിന് ശേഷമാണ് ഒടിടിയിൽ എത്തുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News