Puzhu Release : മമ്മൂട്ടിയുടെ പുഴുവിന്റെ റിലീസ് ഉടൻ; ചിത്രം സോണി ലിവിലെത്തും

Puzhu OTT  Release Date : ചിത്രം മെയ് 13 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 17, 2022, 06:26 PM IST
  • ചിത്രം മെയ് 13 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • റിപ്പോർട്ടുകൾ അനുസരിച്ച് പതിവിലധികം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ആണ് മമ്മൂട്ടി പുഴുവിൽ എത്തുന്നത്.
  • നവാഗതയായ രതീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 Puzhu Release : മമ്മൂട്ടിയുടെ പുഴുവിന്റെ റിലീസ് ഉടൻ; ചിത്രം സോണി ലിവിലെത്തും

Kochi : മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുഴു ഉടൻ റിലീസ് ചെയ്യും. ചിത്രം മെയ് 13 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് പതിവിലധികം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ആണ് മമ്മൂട്ടി പുഴുവിൽ എത്തുന്നത്. നവാഗതയായ രതീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

റിപ്പോർട്ടുകൾ അനുസരിച്ച് പതിവിലധികം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ആണ് മമ്മൂട്ടി പുഴുവിൽ എത്തുന്നത്. പുഴുവിൽ മമ്മൂട്ടി ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് ഫസ്റ്റ് ലുക്കിലൂടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ എല്ലാ സിനിമയിലും മേക്കപ്പ് മാനായ എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനാണ് സഹനിർമാതാവ്. വേഫാർർ ഫിലിംസിന്റെയും സൈൻ - സൈൽ സെല്ലുലോയ്ഡിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്.

ALSO READ: Puzhu Movie | പുഴു സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത് പീഡോഫയൽ കഥാപാത്രത്തെയോ അതോ നിഷ്ഠൂരനായ പിതാവിനെയോ? ടീസറിന് പിന്നാലെ സംശയങ്ങൾ പ്രകടിപ്പിച്ച് ആരാധകർ

രതീന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹർഷദും സുഫാസ് ഷറഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സംഗീതം നൽകുന്നത്. തേനി ഈശ്വരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെയും പാർവതി തിരുവോത്തിനെയും കൂടാതെ ബാല താരം വാസുദേവ് സജീഷ്, സൈജു കുറുപ്പ്, നദിയ മൊയ്‌ദു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചിത്രം വിഷു റിലീസായി എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ മെയ് 13 ചിത്രം എത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.  ചിത്രത്തിൽ മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡിന്റെ സ്വഭാവമെന്താകുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. രണ്ട് അഭിപ്രായങ്ങളാണ് നിലവിൽ ടീസറിന് പിന്നാലെ മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡിനെ ചുറ്റിപറ്റിയുള്ളത്. 

ഒന്ന് താരം ഒരു കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന (പീഡോഫയൽ) കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രണ്ടാമതായി നിഷ്ഠൂരനായ പിതാവിന്റെ റോളിലെത്തുമെന്നാണ് (ടോസിക് പേരന്റിങ്) ആരാധകരിൽ ഒരുപക്ഷം പ്രതീക്ഷിക്കുന്നത്.  മമ്മൂട്ടി ഇതിന് മുമ്പ് ഇത്തരത്തിൽ ഒരു വേഷം കൈകാര്യം ചെയ്തിട്ടില്ലെന്ന്  ഡിജിറ്റൽ മാധ്യമമായ ക്യൂവിന് നൽകി അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനാൽ തന്നെ പുഴുവിൽ മമ്മൂട്ടി പീഡോഫയൽ കഥാപാത്രമായിരിക്കാമെന്ന് അനുമാനിക്കേണ്ടി വരും.  കാരണം നേരത്തെ വർഷം എന്ന സിനിമയിൽ മമ്മൂട്ടി ടോസിക് പേരന്റിങ് പോലെയുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News