Pushpa 2: പുഷ്പ ഫ്ലവറല്ലെടാ...ഫയർ; 16 രാജ്യങ്ങളിൽ ട്രെൻഡിംഗായി ടീസർ, കോടിക്കണക്കിന് കാഴ്ചക്കാർ

Pushpa 2 Teaser: ഏപ്രിൽ 7ന് പുറത്തുവന്ന വീഡിയോയ്ക്ക്  7 കോടിയിലേറെ വ്യൂസും 30 ലക്ഷത്തിലധികം ലൈക്കുകളുമാണ് ലഭിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 12:08 PM IST
  • ഏപ്രിൽ 7നാണ് പുഷ്പ 2ൻറെ ടീസർ പുറത്തുവന്നത്.
  • ചിത്രത്തിൻറെ ആദ്യ ഭാഗം അല്ലു അർജുൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു.
  • ചിത്രം എപ്പോൾ റിലീസ് ചെയ്യുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Pushpa 2: പുഷ്പ ഫ്ലവറല്ലെടാ...ഫയർ; 16 രാജ്യങ്ങളിൽ ട്രെൻഡിംഗായി ടീസർ, കോടിക്കണക്കിന് കാഴ്ചക്കാർ

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. അടുത്തിടെ പുറത്തുവന്ന ചിത്രത്തിൻറെ ടീസർ യൂട്യൂബിൽ തരംഗമായിരുന്നു. ഏപ്രിൽ 7ന് പുറത്തുവന്ന ടീസർ ഇന്ത്യയിൽ മാത്രമല്ല, ലോകമാകെ ട്രെൻഡിംഗായി മാറിയിരിക്കുകയാണ്. 16 രാജ്യങ്ങളിൽ ട്രെൻഡിംഗായ വീഡിയോ ഇതിനോടകം തന്നെ 7 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 

ആദ്യ ഭാഗത്തിൻറെ തകർപ്പൻ വിജയത്തിന് ശേഷം ചിത്രത്തിൻറെ സീക്വൽ എപ്പോഴാകും എന്ന കാത്തിരിപ്പിലായിരുന്നു അല്ലു ആരാധകർ. ഈ കാത്തിരിപ്പ് വെറുതെയാകില്ലെ എന്ന് തന്നെയാണ് നിലവിലെ ട്രെൻഡ് വ്യക്തമാക്കുന്നത്. ഇന്ത്യ, കുവൈറ്റ്, ബെഹറിൻ, ഖത്തർ, യുഎഇ, ഓസ്ട്രേലിയ, മാൾട്ട, സൗദി, യുകെ, പാക്കിസ്താൻ, കാനഡ, യുഎസ്, ശ്രീലങ്ക, സിം​ഗപ്പൂ‍ർ, ന്യൂസിലൻഡ് എന്നിങ്ങനെ 16 രാജ്യങ്ങളിൽ വീഡിയോ ട്രെൻഡിംഗിൽ മുന്നിലാണ്. ഇന്ത്യയുടെ സിനിമാ ചരിത്രത്തിൽ തന്നെ ഇതാദ്യമായാകും ഒരു ചിത്രത്തിൻറെ ഗ്ലിംപ്സിന് ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. 

ALSO READ: 'എൽ ജി എം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് എം എസ് ധോണി

7 കോടിയിലേറെ കാഴ്ചക്കാർക്ക് പുറമെ വീഡിയോയ്ക്ക് 30 ലക്ഷത്തിനടുത്ത് ലൈക്കുകളും ലഭിച്ചു കഴിഞ്ഞു. തിരുപ്പതി ജയിലിൽ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെ കാണാനില്ല എന്ന വാർത്തയോടെയാണ് ടീസർ  ആരംഭിക്കുന്നത്. നാട്ടിൽ നടക്കുന്ന കലാപങ്ങളാണ് വീഡിയിയിലുള്ളത്. അവസാന ഭാഗത്തേയ്ക്ക് എത്തുമ്പോൾ വനമേഖലയിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വീഡിയോയിൽ പുഷ്പയുടെ മുഖം തെളിയുന്നുണ്ട്. ചിത്രത്തിൻറെ ആദ്യ പോസ്റ്ററും ശ്രദ്ധേയമായിരുന്നു. സാരിയും സ്വർണ്ണാഭരണങ്ങളും ധരിച്ച് തോളും ചരിച്ച് നിൽക്കുന്ന പുഷ്പയുടെ വേറിട്ട ലുക്കായിരുന്നു പോസ്റ്ററിൻറെ സവിശേഷത. ചിത്രത്തിൻറെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. പി.ആർ.ഒ.- ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News