പുനീത് രാജ്കുമാറിൻറെ അവസാന ചിത്രം 'ജെയിംസ്' സോണി ലിവിൽ സ്ട്രീമിങ്ങ് ആരംഭിച്ചു

പുനീതിനെ കൂടാതെ പ്രിയ ആനന്ദ്, ശ്രീകാന്ത്, അനു പ്രഭാകർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ

Written by - Zee Malayalam News Desk | Last Updated : Apr 15, 2022, 09:28 AM IST
  • കിഷോർ പ്രോഡക്ഷൻസിൻറെ ബാനറിൽ കിഷോർ പതിക്കൊണ്ടയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
  • ചിത്രത്തിൽ സൈനീക വേഷത്തിലാണ് പുനീത് രാജ്കുമാർ എത്തുന്നത്
  • ആദ്യ ദിനം തീയേറ്റർ റിലീസിൽ 27 മുതൽ 30 കോടിയാണ് ചിത്രത്തിന് ലഭിച്ചത്
പുനീത് രാജ്കുമാറിൻറെ അവസാന ചിത്രം 'ജെയിംസ്' സോണി ലിവിൽ സ്ട്രീമിങ്ങ് ആരംഭിച്ചു

അന്തരിച്ച നടൻ പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച ചിത്രം ജെയിംസ് സോണി ലിവിൽ സ്ട്രീമിങ്ങ് ആരംഭിച്ചു. വ്യാഴാഴ്ചയാണ് ചിത്രം റിലീസിന് എത്തിയത്. ചേതൻ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സൈനീക വേഷത്തിലാണ് പുനീത് രാജ്കുമാർ എത്തുന്നത്.

പുനീതിനെ കൂടാതെ പ്രിയ ആനന്ദ്, ശ്രീകാന്ത്, അനു പ്രഭാകർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സ്വാമി ജെ ഗൗഡയാണ്. ചിത്രത്തിൻറെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ചരൺ രാജാണ്.

കിഷോർ പ്രോഡക്ഷൻസിൻറെ ബാനറിൽ കിഷോർ പതിക്കൊണ്ടയാണ് ചിത്രം നിർമ്മിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനോടകം നിരവധി പേർ ചിത്രം കണ്ടു കഴിഞ്ഞു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SonyLIV (@sonylivindia)

ആദ്യ ദിനം തീയേറ്റർ റിലീസിൽ 27 മുതൽ 30 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. ടൈംസ് ഒാഫ് ഇന്ത്യ 4/5 ചിത്രത്തിന് നൽകിയ റേറ്റിങ്ങ്. ബോക്സോഫീസിൽ വളരെ വേഗത്തിലാണ് ചിത്രം 100 കോടി കടന്നത്. മാർച്ച് 17-നായിരുന്നു ചിത്രത്തിൻറെ റിലീസ്.

ഹൃദയാഘാതത്തെത്തുടർന്ന് 2021 ഒക്ടോബർ 29-നായി പുനീത് രാജ്കുമാർ സിനിമാ ലോകത്ത് നിന്നും വിട പറഞ്ഞത്. ബെംഗളൂരു വിക്രം ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന്റെ മരണം.

മരിക്കുന്നതിന് മുമ്പ് ചിത്രത്തിലെ ഒരു പാട്ടും ഡബ്ബിംഗും ഒഴികെ ഷൂട്ടിംഗിന്റെ ഭൂരിഭാഗവും പുനീത് പൂർത്തിയാക്കിയിരുന്നു. ചിത്രീകരണ വേളയിൽ പുനീതിന്റെ ശബ്ദം നിലനിർത്താൻ അണിയറ പ്രവർത്തകർ ശ്രമിച്ചെങ്കിലും പിന്നീട് അത് ബുദ്ധിമുട്ടാണെന്ന് തോന്നിയപ്പോൾ , പുനീതിന്റെ മൂത്ത സഹോദരൻ ശിവ രാജ്‌കുമാറാണ് ഡബ്ബ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News