പൃഥിരാജ്-ബേസിൽ കൂട്ടുകെട്ടിൽ പുതിയ ചിത്രം; ഗുരുവായൂരമ്പല നടയിൽ, പോസ്റ്റർ പുറത്ത്

ജയ ജയ ജയ ജയ ഹേക്ക് ശേഷം വിപിൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 1, 2023, 03:57 PM IST
  • ഇ-4 എൻറർടെയിനറുമൊയൊന്നിച്ചാണ് പൃഥിരാജ് ചിത്രം നിർമ്മിക്കുന്നത്
  • സിനിമയിലെ താരങ്ങളെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല
പൃഥിരാജ്-ബേസിൽ കൂട്ടുകെട്ടിൽ പുതിയ ചിത്രം; ഗുരുവായൂരമ്പല നടയിൽ, പോസ്റ്റർ പുറത്ത്

പൃഥിരാജ് -ബേസിൽ ജോസഫ് കൂട്ടുകെട്ടിലെ പുത്തൻ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഗുരുവായൂരമ്പലനടയിൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ പോസ്റ്റർ പൃഥിരാജ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളി പങ്ക് വെച്ചത്.

ജയ ജയ ജയ ജയ ഹേക്ക് ശേഷം വിപിൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപു പ്രദീപാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇ-4 എൻറർടെയിനറുമൊയൊന്നിച്ചാണ് പൃഥിരാജ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം സിനിമയിലെ താരങ്ങളെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

 

നിങ്ങൾക്കെല്ലാവർക്കും പുതുവത്സര ആശംസകൾ! ഒരു വർഷം മുൻപ് കേട്ടതിനാൽ  ഓർക്കുമ്പോഴെല്ലാം എന്നെ ചിരിപ്പിക്കുന്ന കഥയാണിത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് എഴുതി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബഹുമുഖ പ്രതിഭ കൂടിയായ ബേസിൽ ജോസഫുമായി ഒരുമിക്കുകയാണ്. എന്റെ ദീർഘകാല അസോസിയേറ്റ്സായ ഇ4 എന്റർടെയ്ൻമെന്റുമായും കൈകോർക്കുന്നു. (പൃഥിരാജിൻറെ ഫേസ്ബുക്ക് പോസ്റ്റ് പരിഭാഷ)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News