ദിലീപേട്ടനെ കുടുക്കിയതാണ്; ഒരിക്കലും അങ്ങനെ ചെയ്യില്ല"; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് പ്രവീണ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ പ്രവീണ നൽകിയ മറുപടിയാണ് വൈറലാകുന്നത്

Written by - ഹരികൃഷ്ണൻ | Edited by - Akshaya PM | Last Updated : Aug 2, 2022, 04:44 PM IST
  • ഇപ്പോൾ പ്രവീണ പറഞ്ഞ ഒരു പ്രസ്താവനയാണ് വൈറലായി മാറുന്നത്
  • ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്‌ച മുൻപ് ഞങ്ങൾ സവാരി എന്നൊരു സിനിമയിൽ അഭിനയിച്ചു
  • ദിലീപേട്ടൻ എന്നോട് കാണിച്ച സ്നേഹം എനിക്ക് മറക്കാൻ പറ്റില്ല
ദിലീപേട്ടനെ കുടുക്കിയതാണ്; ഒരിക്കലും അങ്ങനെ ചെയ്യില്ല"; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് പ്രവീണ

മലയാളി ടെലിവിഷൻ  സിനിമ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് പ്രവീണ. ഒരുപാട് സീരിയലുകളിൽ ദേവി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും പല കുടുംബങ്ങളുടേയും ഇഷ്ട നടിയായി പ്രവീണ മാറി. ഇക്കാലയളവിൽ നിരവധി സിനിമകളിലും പ്രവീണ അഭിനയിച്ചു. ഇപ്പോൾ പ്രവീണ പറഞ്ഞ ഒരു പ്രസ്താവനയാണ് വൈറലായി മാറുന്നത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ പ്രവീണ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ഇതിനോടകം തന്നെ പ്രവീണയുടെ മറുപടി ദിലീപ് ആരാധകർ ഏറ്റെടുത്തു. ദിലീപ് അങ്ങനെ ചെയ്യില്ല എന്ന നിലപാടാണ് നടി പ്രവീണയ്ക്കുള്ളത്. പ്രവീണയുടെ വാക്കുകൾ ഇങ്ങനെയാണ്. 

"എനിക്ക് തോന്നുന്നില്ല ദിലീപേട്ടൻ പറഞ്ഞ് ചെയ്യിക്കുമെന്ന് അതും ഇത്രയും ക്രൂരമായി ചെയ്യിക്കുമെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തിപരമായി അറിയാം. ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്‌ച മുൻപ് ഞങ്ങൾ സവാരി എന്നൊരു സിനിമയിൽ അഭിനയിച്ചു. ഒരു സീൻ മാത്രമായിരുന്നു അതിൽ ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു ദിലീപേട്ടന്. ദിലീപേട്ടൻ എന്നോട് കാണിച്ച സ്നേഹം എനിക്ക് മറക്കാൻ പറ്റില്ല. മാന്യമായി സംസാരിക്കുകയും പെണ്ണുങ്ങളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ 2 സിനിമയിൽ വർക്ക് ചെയ്‌തിട്ടുണ്ട്‌. ഞങ്ങൾ 40 ദിവസത്തോളം അമേരിക്കയിലുള്ള ഷോ ചെയ്‌തിട്ടുണ്ട്‌. അപ്പൊ ഞങ്ങൾക്ക് തന്ന സ്നേഹവും പ്രൊട്ടക്ഷനും ഒക്കെ ഞങ്ങൾ കണ്ടതാണ്. ഇത് ദിലീപേട്ടനെ കുടുക്കാനുള്ള വളരെ പ്ലാൻഡ് ആയിട്ടുള്ള ഒരു കേസ് ആയിട്ടാണ് എനിക്ക് തോന്നുന്നത്." 

നടിയെ ആക്രമിച്ച കേസിൽ അടുത്തിടെ പല സിനിമാപ്രവർത്തകരും അവർ അവരുടെ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. നടി ഗീത വിജയൻ, നടൻ ശങ്കർ, മധു, കൊച്ചുപ്രേമൻ, തുടങ്ങി നിരവധി താരങ്ങളാണ് ദിലീപിന് അനുകൂലവുമായി എത്തിയത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഇവർ നൽകിയിരുന്ന മറുപടി. സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇവർ അതിപ്രായം തുറന്ന് പറഞ്ഞത്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Unnitheraascal (@iam_unnitheraascal)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News