Pranaya Vilasam OTT: പ്രണയവിലാസം ഒടിടിയിൽ എത്തി; എവിടെ കാണാം?

പ്രണയവിലാസത്തിന്റെ ഡിജിറ്റൽ റൈറ്റ്സും സാറ്റ്ലൈറ്റ് റൈറ്റ്സും സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്വർക്ക് ആണ്.   

Written by - Zee Malayalam News Desk | Last Updated : Apr 14, 2023, 08:02 AM IST
  • ’പ്രണയവിലാസം‘ ഒടിടിയിലെത്തി.
  • ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തിയ ചിത്രം മൗത്ത് പ്ലബ്ലിസിറ്റിയിലൂടെ തിയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു.
  • ഫെബ്രുവരി റിലീസിൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രണയ വിലസം.
Pranaya Vilasam OTT: പ്രണയവിലാസം ഒടിടിയിൽ എത്തി; എവിടെ കാണാം?

'സൂപ്പർ ശരണ്യ'യ്ക്ക് ശേഷം അർജുൻ അശോകൻ, മമിതാ ബൈജു, അനശ്വര രാജൻ എന്നിവർ വീണ്ടുമൊന്നിച്ച ’പ്രണയവിലാസം‘ ഒടിടിയിലെത്തി. ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തിയ ചിത്രം മൗത്ത് പ്ലബ്ലിസിറ്റിയിലൂടെ തിയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. ഫെബ്രുവരി റിലീസിൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രണയ വിലസം. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സീ5ൽ സ്ട്രീമിങ് തുടങ്ങി. ‌

സീ കേരളം ചാനലിലൂടെ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് റിലീസും നടക്കും. അർജുൻ അശോകൻ, മമിതാ ബൈജു, അനശ്വര രാജൻ എന്നിവർക്ക് പുറമെ മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് സിനിമ നിർമ്മിച്ചത്. ഗ്രീൻ ​റൂം ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. 

Also Read: Kabzaa OTT: കബ്സ ഉടൻ ഒടിടിയിൽ റിലീസാകും; എപ്പോൾ, എവിടെ കാണാം?

 

ജ്യോതിഷ് എം, സുനു എ.വി എന്നിവ‍ർ ചേര്‍ന്നാണ് കഥയൊരുക്കിയത്. ഛായാഗ്രഹണം ഷിനോസ്, ​എഡിറ്റിം​ഗ് ബിനു നെപ്പോളിയൻ, ഗാനരചന സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സം​ഗീതം ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ് വിഷ്ണു സുജതൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News