Radhe Shyam Teaser: Prabhas നായകനാകുന്ന പുതിയ ചിത്രത്തിന്റെ Teaser Valentine's Day യിൽ റിലീസ് ചെയ്‌തു

പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ രാധേ ശ്യാമിന്റെ ടീസർ വാലെൻറ്റൈൻസ് ദിനത്തിൽ റിലീസ് ചെയ്‌തു. ചിത്രം 2021 ജൂലൈ 30ന് പ്രേക്ഷകരിലേക്കെത്തും. 

Written by - Zee Malayalam News Desk | Last Updated : Feb 14, 2021, 12:31 PM IST
  • പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ രാധേ ശ്യാമിന്റെ ടീസർ വാലെൻറ്റൈൻസ് ദിനത്തിൽ റിലീസ് ചെയ്‌തു.
  • ചിത്രം 2021 ജൂലൈ 30ന് പ്രേക്ഷകരിലേക്കെത്തും.
  • രാധേ ശ്യാമിന് പ്രഭാസും പൂജ ഹെഡ്ജും ഒന്നിക്കുന്ന ആദ്യചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.
  • രാധ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Radhe Shyam Teaser: Prabhas നായകനാകുന്ന പുതിയ ചിത്രത്തിന്റെ Teaser Valentine's Day യിൽ റിലീസ് ചെയ്‌തു

Hyderabad: പ്രഭാസിന്റെ (Prabhas) ഏറ്റവും പുതിയ ചിത്രമായ രാധേ ശ്യാമിന്റെ ടീസർ വാലെൻറ്റൈൻസ് ദിനത്തിൽ റിലീസ് (Release)ചെയ്‌തു.   ടീസറിനോടൊപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ‌പൂജ ഹെഡ്ജ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇരുവരുടെയും പ്രണയക്കഥയാണ് ചിത്രത്തിന്റെ പ്രമേയം. 

ടീസറിൽ (Teaser)ഇറ്റാലിയൻ ഭാഷയിൽ പ്രഭാസ് (Prabhas)തന്റെ പ്രണയം അറിയിക്കുന്നതും പൂജ ഒരു പുഞ്ചിരിയോടെ അതിനെ അവ്വഗണിക്കുന്നതും കാണാൻ കഴിയും. വളരെ റൊമാന്റിക് (Romantic) ആയുള്ള ചിത്രമാണ് രാധേ ശ്യാമ് എന്നാണ് ടീസറിൽ നിന്നും മനസിലാകുന്നത്.  ചിത്രം 2021 ജൂലൈ 30ന് പ്രേക്ഷകരിലേക്കെത്തും. പ്രഭാസിനും പൂജയ്ക്കും ഒപ്പം സച്ചിൻ ഖേദേക്കർ, പ്രിയദർശി പുളികൊണ്ട, ഭാഗ്യശ്രീ, മുരളി ശർമ്മ, കുനാൽ റോയ് കപൂർ, റിധി കുമാർ, സാഷാ ചേത്രി, സത്യൻ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Prabhas (@actorprabhas)

ALSO READ: Shankar ന്റെ അടുത്ത ബഹുഭാഷ ചിത്രത്തിൽ Ram Charan നായകനായി എത്തുന്നു; Dil Raju വാണ് ചിത്രം നിർമ്മിക്കുന്നത്

യുവി ക്രീയേഷൻസും ടി സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് (Tamil), തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ വര്ഷം പ്രഭാസ് രാധേ ശ്യാമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ ആരാധകർ വളരെ ആവേശത്തോടെ ഏറ്റെടുത്തിരുന്നു.

ALSO READ: Movie Release: രണ്ട് സഹോദരങ്ങളുടെ കഥ പറയുന്ന "തിരികെ " ഫെബ്രുവരി 26ന് റിലീസ് ചെയ്യും

രാധേ ശ്യാമിന് പ്രഭാസും പൂജ ഹെഡ്ജും (Pooja Hedge) ഒന്നിക്കുന്ന ആദ്യ ചിത്രം (Film) എന്ന പ്രത്യേകത കൂടിയുണ്ട്. രാധ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷാകളിൽ സിനിമ നിർമ്മിക്കുന്നത് യുവി ക്രീയേഷൻസും ഹിന്ദിയിൽ അവതരിപ്പിക്കുന്നത് ടി സീരീസുമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News