Poovan OTT Update : ആന്റണി വർഗീസിന്റെ പൂവൻ എപ്പോൾ ഒടിടിയിലെത്തും? എവിടെ കാണാം?

Poovan Movie OTT Release Date : റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ആണ്. 

Written by - Zee Malayalam News Desk | Last Updated : Jan 23, 2023, 01:41 PM IST
  • റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ആണ്.
  • ചിത്രം തീയേറ്ററുകളിൽ പ്രദർശനം അവസാനിപ്പിച്ചതിന് ശേഷം ഫെബ്രുവരിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ജനുവരി 20 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് പൂവൻ.
  • ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
Poovan OTT Update : ആന്റണി വർഗീസിന്റെ പൂവൻ എപ്പോൾ ഒടിടിയിലെത്തും? എവിടെ കാണാം?

ആന്റണി വർഗീസ് പെപ്പെ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം പൂവന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ആണ്. ചിത്രം തീയേറ്ററുകളിൽ പ്രദർശനം അവസാനിപ്പിച്ചതിന് ശേഷം ഫെബ്രുവരിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.  ജനുവരി 20 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് പൂവൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. നാട്ടിൻപുറം പശ്ചാത്തലത്തിൽ കോമഡിക്കൊപ്പം ത്രില്ലർ ചേർത്ത് ഒരുക്കിയ ചിത്രമാണ് പൂവൻ.

സൂപ്പർ ശരണ്യ സിനിമയിൽ അജിത്ത് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിനീത് വാസുദേവനാണ് പൂവൻ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പൂവൻ കോഴിയും അതിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ചന്തക്കാരിയെന്ന ​ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.  വിനീത് ശ്രീനിവാസനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മിഥുൻ മുകുന്ദനാണ് ആണ് സം​ഗീതം ഒരുക്കിയിട്ടുള്ളത്.

ALSO READ: Poovan Movie : 'ഈ കോഴി ഡെയ്ഞ്ചറാണ്'; ചിരിപ്പിച്ച് ത്രില്ലടിപ്പിക്കാൻ പൂവൻ എത്തുന്നു; ട്രെയിലർ

ഷെബിൻ ബേക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് വരുൺ ധാരയാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്. എഡിറ്റർ ആകാശ് ജോസഫ് വർ​ഗീസ്. ആർട്ട് ഡയറക്ടർ സാബു മോഹൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പൂവൻ.

ആന്റണി വർഗീസിന് പുറമെ ചിത്രത്തിന്റെ സംവിധായകനായി വിനീത് വാസുദേവൻ, സജിൻ ചെറുകായിൽ, വിനീത് വിശ്വം, വരുൺ ധാര, ഗിരീഷ് എഡി, അനിഷ്മാ അനിൽകുമാർ, അഖില ഭാർഗവൻ, റിങ്കു റൺധീർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News