Aju Varghese Movie: പൂവൻ കോഴി സാക്ഷിയായ കേസ് ഇനി സിനിമ...! നായകൻ അജു വർഗ്ഗീസ്

Arjun Varghese Movie: അജു വർഗീസ് നായകനാവുന്ന ഈ കോമഡി ഇൻവെസ്റ്റിഗേഷൻ- ബഡ്ഡി കോപ്പ് ചിത്രം, മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റായ രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്യുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2024, 01:47 PM IST
  • "ടേക്ക് ഓഫ്"എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ പി വി ഷാജികുമാർ എഴുതിയ "സാക്ഷി " എന്ന കഥയാണ് സിനിമയാകുന്നത്.
  • മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റായ രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്യുന്നു.
Aju Varghese Movie: പൂവൻ കോഴി സാക്ഷിയായ കേസ് ഇനി സിനിമ...! നായകൻ അജു വർഗ്ഗീസ്

1993 ൽ കാസർഗോഡ് ബദിയടുക്ക ദേവലോകത്ത്‌ നടന്ന കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഒരുങ്ങുന്നു. പൂവൻ കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്. ആ സംഭവത്തെ ആസ്പദമാക്കി "ടേക്ക് ഓഫ്"എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ പി വി ഷാജികുമാർ എഴുതിയ "സാക്ഷി " എന്ന കഥയാണ് സിനിമയാകുന്നത്. 

അജു വർഗീസ് നായകനാവുന്ന ഈ കോമഡി ഇൻവെസ്റ്റിഗേഷൻ- ബഡ്ഡി കോപ്പ് ചിത്രം, മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റായ രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്യുന്നു. പി വി ഷാജികുമാർ തന്നെ തിരക്കഥയെഴുതുന്നു. കന്യക ടാക്കീസ്,ടേക്ക് ഓഫ്,പുത്തൻ പണം, ടീച്ചർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി വി ഷാജികുമാർ. കാസർഗോഡ് മംഗലാപുരം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. പി ആർ ഒ-എ എസ് ദിനേശ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News