Nanjiyamma : ദേശീയ അവാർഡിന് പിന്നാലെ നഞ്ചിയമ്മ ലണ്ടനിൽ; അതും ബീറ്റിൽസിന്റെ തട്ടകമായ ലിവർപൂളിൽ

Nanchamma at Liverpool :  ബിറ്റിൽസ് ബാൻഡിന്റെ പ്രതിമകൾക്കൊപ്പമുള്ള ചിത്രം നഞ്ചിയമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

Written by - Jenish Thomas | Last Updated : Oct 7, 2022, 04:30 PM IST
  • ലണ്ടണിൽ യുകെ മലയാളികൾ സംഘടിപ്പിക്കുന്ന കല-സംഗീത പരിപാടിയുടെ ഭാഗമായിട്ടാണ് നഞ്ചിയമ്മയുടെ ലിവർപൂൾ സന്ദർശനം.
  • ബിറ്റിൽസ് ബാൻഡിന്റെ പ്രതിമകൾക്കൊപ്പമുള്ള ചിത്രം നഞ്ചിയമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
  • സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്.
Nanjiyamma : ദേശീയ അവാർഡിന് പിന്നാലെ നഞ്ചിയമ്മ ലണ്ടനിൽ; അതും ബീറ്റിൽസിന്റെ തട്ടകമായ ലിവർപൂളിൽ

ലണ്ടൺ : ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ലണ്ടണിൽ. പ്രമുഖ സംഗീത ബാൻഡായ ദ് ബീറ്റിൽസിന്റെ തട്ടകമായ ലിവർപൂളിൽ നിന്നുള്ള ചിത്രങ്ങൾ നഞ്ചിയമ്മ പങ്കുവക്കുകയും ചെയ്തു. ലണ്ടണിൽ യുകെ മലയാളികൾ സംഘടിപ്പിക്കുന്ന കല-സംഗീത പരിപാടിയുടെ ഭാഗമായിട്ടാണ് നഞ്ചിയമ്മയുടെ ലിവർപൂൾ സന്ദർശനം. 

അന്തരിച്ച സംവിധായകൻ സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ രാജ്യതലസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ നഞ്ചിയമ്മ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ദേശീയ അവാർഡ് ഏറ്റുവാങ്ങിയിരുന്നു.

ALSO READ : National Film Awards: ‘കളക്കാത്ത സന്ദനമേറെ’... നഞ്ചിയമ്മയുടെ ​ഗാനം ആസ്വദിച്ച് കേന്ദ്രമന്ത്രി, വീഡിയോ

ലൈംലൈറ്റ് 2022 എന്ന പേരിൽ യുകെയിലെ റേഡിയോ ലൈമാണ് പരിപാടി സംഘടിപ്പിക്കുന്നത്. നടനും അവതാരകനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുകെ മലയാളികൾക്കായി കലാ-സംഗീത നിശ ഒരുക്കുന്നത്. നഞ്ചിയമ്മയ്ക്കും പിഷാരടിയ്ക്കും പുറമെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് നിത്യ മാമനും കലാ-സംഗീത നിശയുടെ ഭാഗമാകും. 

ലിവർപൂളിന് പുറമെ ബ്രിസ്റ്റോൾ, ലണ്ടൺ എന്നിവടങ്ങളിലായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് ഒക്ടോബർ ഏഴ്, നാളെ എട്ട്, ഒമ്പത് എന്നീ തീയതികളിലായിട്ടാണ് പരപാടി നിശ്ചിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News