Pathaan Movie: ദ റിയൽ സ്പൈ മിഷൻ ബിഗിൻസ്; പഠാൻ ദ ഹണ്ടർ- ത്രില്ലടിപ്പിച്ച് ട്രെയിലർ

Pathaan Movie Official Trailer: സിദ്ധാർഥ് ആനന്ദ് തന്നെ കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ജനുവരി 25-നാണ് തീയ്യേറ്ററുകളിൽ എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 10, 2023, 12:09 PM IST
  • 146 മിനിറ്റ് ദൈർഖ്യമുള്ള പഠാൻ സിനിമയുടെ ഫൈനൽ കട്ടിന് സെൻസർ ബോർഡ് നേരത്തെ അംഗീകാരം നൽകിയിരുന്നു
  • പന്ത്രണ്ടോളം മാറ്റങ്ങളാണ് പഠാനിൽ വരുത്താൻ നിർദ്ദേശിച്ചിട്ടുള്ളത്
  • ചിത്രത്തില്‍ ഏറ്റവും അധികം വിവാദമുണ്ടാക്കിയ പാട്ടാണ് ബേഷരം രംഗ്
Pathaan Movie: ദ റിയൽ സ്പൈ മിഷൻ ബിഗിൻസ്; പഠാൻ ദ ഹണ്ടർ- ത്രില്ലടിപ്പിച്ച് ട്രെയിലർ

ഏറെ വിവാദങ്ങൾക്ക് ശേഷം ഷാരൂഖ് നായകനാകുന്ന പഠാൻറെ ട്രെയിലർ റിലീസായി. 2.34 സെക്കൻറ് ദൈർഘ്യമുള്ള ട്രെയിലർ ഒരു കംപ്ലീറ്റ് ആക്ഷൻ പാക്കാണ്. ഷാരൂഖ്, ദീപിക, ജോൺ എബ്രഹാം എന്നിവരുടെ മാസ് പ്രകടനം കൂടിയാവുമ്പോൾ വമ്പൻ പ്രതീക്ഷയാണ് ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്.

സിദ്ധാർഥ് ആനന്ദ് തന്നെ കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ജനുവരി 25-നാണ് തീയ്യേറ്ററുകളിൽ എത്തുന്നത്. ചിത്രത്തില്‍ ഏറ്റവും അധികം വിവാദമുണ്ടാക്കിയ പാട്ടാണ് ബേഷരം രംഗ്. 

ഇതിനോടകം തന്നെ 180 മില്ല്യണിലധികം വ്യൂസ് സൃഷ്ടിച്ച് റെക്കോഡിട്ട ഈ ഗാനത്തിന് ഇതിനോടകം 2.8 മില്ല്യൺ ലൈക്സും യൂട്യൂബിൽ ഉണ്ട്. ഈ ഗാനരംഗത്തിൽ ദീപിക പദുക്കോൺ കാവി നിറമുള്ള ബിക്കിനി ധരിച്ച് നൃത്തം ചെയ്യുന്ന രംഗം ഒരു കൂട്ടം ആൾക്കാരെ ചൊടിപ്പിച്ചു.

146 മിനിറ്റ് ദൈർഖ്യമുള്ള പഠാൻ സിനിമയുടെ ഫൈനൽ കട്ടിന് സെൻസർ ബോർഡ് നേരത്തെ അംഗീകാരം നൽകിയിരുന്നു. പന്ത്രണ്ടോളം മാറ്റങ്ങളാണ് പഠാനിൽ വരുത്താൻ നിർദ്ദേശിച്ചിട്ടുള്ളത്. അവയിൽ ഏറ്റവും പ്രധാനം ബേഷരം രംഗ് ഗാന രംഗത്തിലുള്ള മാറ്റങ്ങളാണ്. ഈ ഗാനത്തിൽ നിന്ന് മൂന്ന് രംഗങ്ങൾ ഒഴിവാക്കാനാണ് സെൻസർ ബോർഡിന്‍റെ നിർദ്ദേശം. എന്നാൽ ഗാന രംഗത്തില്‍ ഏറ്റവും വിവാദമായി മാറിയ കാവി ബിക്കിനി സീന് മേൽ സെൻസർ ബോർഡ് കത്തി വച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്തായാലും ചിത്രം കാണാനുള്ള ആവേശത്തിലാണ് ഷൂരൂഖ് ആരാധകർ.

ആദിത്യ ചോപ്ര, അക്ഷയ് വിദാനി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സംഗീതം നൽകിയിരിക്കുന്നത് വിശാൽ ശേയ്ഖർ എന്നിവർ ചേർന്നാണ്. പാട്ടുകൾക്ക് വരികൾ എഴുതിയിരിക്കുന്നത് അബ്ബാസ് തിരെവാലയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News