Pathaan: കശ്മീരിൽ 32 വർഷത്തിന് ശേഷം 'ഹൗസ്ഫുൾ' ബോർഡ്; പത്താൻ ആവേശം തുടരുന്നു

Pathaan break records: ബോക്സ് ഓഫീസിൽ തരം​ഗം സൃഷ്ടിച്ച് മുന്നേറുന്ന പത്താൻ കശ്മീരിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസോടെയാണ് പ്രദർശനം തുടരുന്നതെന്ന് ഇനോക്സ് ട്വിറ്ററിൽ കുറിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 28, 2023, 12:35 PM IST
  • ബോക്സ് ഓഫീസിൽ തരം​ഗം സൃഷ്ടിച്ച് മുന്നേറുന്ന പത്താൻ കശ്മീരിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസോടെയാണ് പ്രദർശനം തുടരുന്നതെന്ന് ഇനോക്സ് ട്വിറ്ററിൽ കുറിച്ചു
  • ജനുവരി 25ന് എല്ലാ ഷോകളും ഹൗസ്ഫുൾ ആയിരുന്നുവെന്ന് ഇനോക്സ് ശ്രീനഗർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു
Pathaan: കശ്മീരിൽ 32 വർഷത്തിന് ശേഷം 'ഹൗസ്ഫുൾ' ബോർഡ്; പത്താൻ ആവേശം തുടരുന്നു

ഷാരൂഖ് ഖാന്റെ 'പത്താൻ' ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് കുതിപ്പ് തുടരുകയാണ്. പ്രീ ബുക്കിങ് കളക്ഷനിലും ആദ്യ ദിന കളക്ഷനിലും റെക്കോർഡുകളെല്ലാം തകർത്താണ് പത്താൻ വരവറിയിച്ചത്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡാണ് പത്താൻ നേടിയിരിക്കുന്നത്. നീണ്ട 32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തിയേറ്ററുകളിൽ ഹൗസ് ഫുൾ ബോർഡ് തിരിച്ചെത്തിച്ചു. ബോക്സ് ഓഫീസിൽ തരം​ഗം സൃഷ്ടിച്ച് മുന്നേറുന്ന പത്താൻ കശ്മീരിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസോടെയാണ് പ്രദർശനം തുടരുന്നതെന്ന് തിയേറ്റർ ശൃംഖലയായ ഇനോക്സ് ട്വിറ്ററിൽ കുറിച്ചു.

“ഇന്ന്, പത്താൻ തരം​ഗം രാജ്യത്തെ ആവേശത്തിലാക്കിയിരിക്കെ, നീണ്ട 32 വർഷങ്ങൾക്ക് ശേഷം കാശ്മീർ താഴ്‌വരയിലേക്ക് ഹൗസ്‌ഫുൾ അടയാളം തിരികെ കൊണ്ടുവന്നതിന് കിംഗ് ഖാനോട് നന്ദി അറിയിക്കുന്നു“ ഇനോക്സ് ട്വീറ്റ് ചെയ്തു. 'പത്താനോടും' ഷാരൂഖ് ഖാനോടും കാശ്മീർ "അസാധാരണമായ സ്നേഹം" കാണിച്ചിട്ടുണ്ട്. ജനുവരി 25ന് എല്ലാ ഷോകളും ഹൗസ്ഫുൾ ആയിരുന്നുവെന്ന് ഇനോക്സ് ശ്രീനഗർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 1980-കളുടെ അവസാനം വരെ, കശ്മീർ താഴ്വരയിൽ ഏതാണ്ട് ഒരു ഡസനോളം സിനിമാ തിയേറ്ററുകൾ ഉണ്ടായിരുന്നു. എന്നാൽ തീവ്രവാദ ഗ്രൂപ്പുകളുടെ ഭീഷണിയെത്തുടർന്ന് അവ അടയ്ക്കാൻ നിർബന്ധിതരായി.

മുപ്പത് വർഷത്തോളം അടച്ചിട്ട ശേഷം കശ്മീർ താഴ്വരയിലെ സിനിമാ തിയേറ്ററുകൾ ആമിർ ഖാൻ നായകനായ 'ലാൽ സിംഗ് ഛദ്ദ'യുടെ പ്രദർശനത്തോടെ വീണ്ടും തുറന്നിരുന്നു. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പത്താൻ' ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് പുറത്തിറങ്ങിയത്. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം നിരവധി റെക്കോർഡുകളാണ് നേടിയത്. സിദ്ധാർഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം യാഷ് രാജ് ഫിലിംസാണ് നിർമിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News