Pappachan Olivilanu: പോത്ത് പാപ്പച്ചൻ! ടൈറ്റിൽ കഥാപാത്രമായി സൈജു കുറുപ്പ്; 'പാപ്പച്ചൻ ഒളിവിലാണ്' ടീസറെത്തി

ടൈറ്റിൽ കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. സൈജുവിനെ തിരക്കി പോലീസ് എത്തുന്നതും മറ്റുമൊക്കെയാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 05:51 PM IST
  • 47 സെക്കൻ‍ഡ് ദൈർഘ്യമുള്ള ടീസർ വളരെ പ്രതീക്ഷ നൽകുന്നതാണ്.
  • കോമഡിക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രമായിരിക്കും പാപ്പച്ചൻ ഒളിവിലാണ് എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്.
  • പോത്ത് പാപ്പച്ചൻ എന്ന കഥാപാത്രത്തെയാണ് സൈജു അവതരിപ്പിക്കുന്നത്.
Pappachan Olivilanu: പോത്ത് പാപ്പച്ചൻ! ടൈറ്റിൽ കഥാപാത്രമായി സൈജു കുറുപ്പ്; 'പാപ്പച്ചൻ ഒളിവിലാണ്' ടീസറെത്തി

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 47 സെക്കൻ‍ഡ് ദൈർഘ്യമുള്ള ടീസർ വളരെ പ്രതീക്ഷ നൽകുന്നതാണ്. കോമഡിക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രമായിരിക്കും പാപ്പച്ചൻ ഒളിവിലാണ് എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. പോത്ത് പാപ്പച്ചൻ എന്ന കഥാപാത്രത്തെയാണ് സൈജു അവതരിപ്പിക്കുന്നത്. സൈജു കുറുപ്പിന്റെ അച്ഛന്റെ വേഷം ചെയ്യുന്നത് വിജയരാഘവൻ ആണ്. മാത്തച്ചൻ എന്നാണ് വിജയരാഘവന്റെ കഥാപാത്രത്തിന്റെ പേര്.

ദർശന, ശ്രിന്ദ എന്നിവർ ചിത്രത്തിൽ നായികമാരായെത്തുന്നുണ്ട്. അജു വർഗീസ്, ജഗദീഷ്, ജോണി ആന്‍റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് ചിത്രത്തിൽ സൈജു കുറുപ്പ് എത്തുന്നത്. ക്രൈസ്തവ സമൂഹത്തിന്‍റെ പശ്ചാത്തലത്തിൽ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന സിനിമയാണിത്. പാപ്പച്ചന്‍റെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങളാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

'പൂക്കാലം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'. നവാഗതനായ സിൻ്റോ സണ്ണിയാണ് സംവിധാനം. ബി.കെ.ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ആണ് സം​ഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ.

Also Read: Production Houses: നികുതിയടവെല്ലാം കിറുകൃത്യം; പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സിനും മമ്മൂട്ടി കമ്പനിക്കും കേന്ദ്ര അംഗീകാരം

കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ. മേക്കപ്പ് മനോജ് & കിരൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജർ ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പി ആർ ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. സ്റ്റിൽസ് അജീഷ് സുഗതൻ, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News