One More Game: 'വൺ മോർ ഗെയിം', ഒരു സൈക്കോളജിക്കൽ ഗെയിം ത്രില്ലർ ഷോർട്ട് ഫിലിം യൂട്യൂബിൽ

ഹ്രസ്വ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകനും ചിത്ര സംയോജികനുമായ മഹേഷ് നാരായണൻ പ്രദർശിപ്പിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 6, 2024, 10:49 PM IST
  • ഹ്രസ്വ ചിത്രത്തിൻ്റെ രചനയും ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ അജ്മൽ റഹ്മാൻ തന്നെ ആണ്.
  • പൊള്ളാച്ചി സന്ധിപ്പ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രസംയോജനത്തിന് ചിത്രം പുരസ്കാരം നേടുകയും ചെയ്തിരുന്നു.
One More Game: 'വൺ മോർ ഗെയിം', ഒരു സൈക്കോളജിക്കൽ ഗെയിം ത്രില്ലർ ഷോർട്ട് ഫിലിം യൂട്യൂബിൽ

ടൈംലൈൻ സ്റ്റോറീസിൻ്റെ ബാനറിൽ അജ്മൽ റഹ്മാൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'വൺ മോർ ഗെയിം' യൂട്യൂബിൽ സ്ട്രീം ചെയ്യുന്നു. പ്രമുഖ  ചലച്ചിത്ര സിനിമ പ്രവർത്തകരുടെയും, നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഹ്രസ്വ ചിത്രമാണിത്. പ്രശസ്ത സിനിമാ സംവിധായകർ മഹേഷ് നാരായണൻ, കാർത്തിക് സുബ്ബരജ്, അൽഫോൺസ് പുത്രൻ, സൈജു ശ്രീധരൻ, കൃഷാന്ത്, ദേവദത്ത് ഷാജി, ഷിനോസ് റഹ്മാൻ സൗണ്ട് ഡിസൈനർ ശ്രീശങ്കർ ചലച്ചിത്ര നിരൂപകൻ പ്രശാന്ത് രംഗസ്വാമി എന്നിവരുടെ പ്രശംസ ആർജിച്ച ഹ്രസ്വ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകനും ചിത്ര സംയോജികനുമായ മഹേഷ് നാരായണൻ പ്രദർശിപ്പിച്ചിരുന്നു. 

ഛായാഗ്രഹണം ഹർഷദ് അഷറഫ്, സംഗീത സംവിധാനം മിലൻ ജോൺ, ശബ്ദ മിശ്രണം ശ്രീജിത്ത് ശ്രീനിവാസൻ, സംഭാഷണം ഹുദാ സുൽഹാൻ, കല - ചമയം ദീപക് മുണ്ടൂർ നിർവഹിച്ചപ്പോൾ ഹ്രസ്വ ചിത്രത്തിൻ്റെ രചനയും ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ അജ്മൽ റഹ്മാൻ തന്നെ ആണ്. പൊള്ളാച്ചി സന്ധിപ്പ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രസംയോജനത്തിന് ചിത്രം പുരസ്കാരം നേടുകയും ചെയ്തിരുന്നു.

8 മിനിറ്റും 42 സെക്കൻഡും ദൈര്‍ഘ്യം വരുന്ന ഇംഗ്ലീഷിൽ അവതരിപ്പിച്ച ഈ ഹ്രസ്വചിത്രം ആൾട്ടർ ഈഗോയെ കേന്ദ്രീകരിച്ചുള്ള കൗതുകകരമായ സൈക്കോളജിക്കൽ ഗെയിം ത്രില്ലറാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News