Omar Lulu: 'ബാഡ് ബോയ്സു'മായി ഒമർ ലുലു എത്തുന്നു; പുതുമുഖങ്ങൾക്ക് അവസരമെന്ന് സംവിധായകൻ

ബാഡ് ബോയ്സ് എന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഒരു ലോഡ് പുതുമുഖങ്ങൾക്ക് അവസരമുണ്ടാകുമെന്നാണ് ഒമർ ലുലു കുറിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 02:19 PM IST
  • നല്ല സമയം എന്ന സിനിമയ്ക്ക് ശേഷം പുതിയ ചിത്രവുമായി ഒമർ ലുലു.
  • പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.
  • ബാഡ് ബോയ്സ് എന്നാണ് ഒമർ ലുലുവിന്റെ അടുത്ത ചിത്രത്തിന്റെ പേര്.
Omar Lulu: 'ബാഡ് ബോയ്സു'മായി ഒമർ ലുലു എത്തുന്നു; പുതുമുഖങ്ങൾക്ക് അവസരമെന്ന് സംവിധായകൻ

സംസ്ഥാന എക്സൈസ് വകുപ്പ് ചുമത്തിയ കേസിന് പിന്നാലെ തിയേറ്ററിൽ നിന്നും പിൻവലിച്ച നല്ല സമയം എന്ന സിനിമയ്ക്ക് ശേഷം പുതിയ ചിത്രവുമായി ഒമർ ലുലു. പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ബാഡ് ബോയ്സ് എന്നാണ് ഒമർ ലുലുവിന്റെ അടുത്ത ചിത്രത്തിന്റെ പേര്. ചിത്രവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് ഫെബ്രുവരി 27 നട്ടുച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കുമെന്ന് ഒമർ ലുലു ഇന്നലെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. ചിത്രത്തിൽ ഏറെയും പുതുമുഖങ്ങളാണെന്ന് സംവിധായകൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. 

 

ഒമർ ലുലു പങ്കുവെച്ച പോസ്റ്റ്: 

"നാളെ നട്ടുച്ച നേരം 12മണിക്ക് എന്റെ പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്,ഒരു ലോഡ് പുതുമുഖങ്ങൾക്ക് അവസരം." ഒമർ ലുലു സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്റെ ആദ്യ ചിത്രമായി ഹാപ്പി വെഡ്ഡിങ്ങിനും ചങ്ക്സിനും ശേഷം ഒരുക്കുന്ന ഒരു ഒമർ ഫൺ ടാഗിലെത്തുന്ന ചിത്രമാണ് പുതിയതെന്ന് സംവിധായകൻ തന്റെ പോസ്റ്റിൽ കുറിച്ചു.

അതിന് ശേഷം ഒമർ പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു. പുതിയ സിനിമ നല്ല സമയം എന്ന ചിത്രം പോലെ ആകുമോ എന്ന ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

''എന്റെ പുതിയ സിനിമ "നല്ല സമയം" പോലെ ആകുമോ എന്ന നെഗറ്റീവ് കമ്മന്റ് ചെയുന്ന അണ്ണൻമാരോട്, "നല്ല സമയം" ചെറിയ ബഡ്ജറ്റിൽ പക്ക OTT മൂവി ആയി പ്ളാൻ ചെയ്‌തത്‌ സിനിമയാണ്. 
പക്ഷേ തീയേറ്ററിൽ റിലീസ് ചെയ്താൽ മാത്രമേ OTT എടുക്കു എന്ന രീതിയിലേക്ക്‌ OTT platforms നിലപാട് മാറ്റി അത്കൊണ്ടാണ് ലാലേട്ടന്റെ മോൺസ്റ്ററും ഏലോൺ അടക്കം പല സിനിമകളും തീയേറ്ററിൽ റിലീസ് ചെയ്തത്.പക്ഷേ അപ്രതീക്ഷിതമായി വന്ന കേസ് സിനിമയുടെ OTT releaseനെ വരെ ബാധിച്ചു.കേസിന്റെ വിസ്താരം കഴിഞ്ഞു വിധിക്കായി വെയ്റ്റ് ചെയ്യുന്നു വിധി കഴിഞ്ഞു വിധിക്ക് അനുസരിച്ച് OTT Release date അനൗൺസ് ചെയ്യും
പുതിയ ചിത്രം  തീയേറ്ററിൽ അടിച്ച് പൊളിച്ച് കാണാൻ പറ്റുന്ന പക്ക അടിപൊളി പടമായിട്ടാണ് പ്ളാൻ ചെയ്യുന്നത്.
ഇത് വരെ കൂടെ നിന്ന എല്ലാവർക്കും ഒരു ലോഡ് സ്നേഹം 
കൂടെ നിന്ന് പണിത എല്ലാ തൃക്കാവടിക്കൾക്കും ഒരു ലോഡ് ...xട്ടവും കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു''

റിലീസായി നാല് ദിവസങ്ങൾക്കുള്ളിൽ തിയേറ്ററുകളിൽ നിന്നും പിൻവലിക്കേണ്ടി വന്ന നല്ല സമയത്തിന്റെ ഒടിടി അപ്ഡേറ്റ് ഇതുവരെ ഒമർ ലുലു നൽകിട്ടില്ല. ചിത്രത്തിന്റെ ട്രെയിലറിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ കാണിച്ചു എന്ന പേരിലാണ് എക്സൈസ് വകുപ്പ് നല്ല സമയത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ഒമർ ലുലുവിനെതിരെ ചുമത്തിട്ടുണ്ട്. തുടർന്ന് ഡിസംബർ 30ന് റിലീസായ ചിത്രം ജനുവരി രണ്ടിന് തിയേറ്ററുകളിൽ നിന്നും പിൻവലിക്കുകയായിരുന്നു. ഇർഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് നല്ല സമയത്തിലൂടെ സംവിധായകൻ ഒമർ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News