5 വർഷമായി സിനിമകൾ ഒന്നും ഇല്ല എന്നിട്ടും ഷാരൂഖ് ഖാന്‍റെ സ്റ്റാർഡത്തിനൊപ്പം നിക്കാൻ ആരും ആയിട്ടില്ല: തപ്സി പന്നു

സിനിമാ പാരമ്പര്യം ഒന്നും ഇല്ലാതെ ബോളീവുഡിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് എന്നും ഷാരൂഖ് ഒരു മാതൃകയാണെന്നാണ് താരം പറഞ്ഞത്. രാജ് കുമാർ ഹിരാനിയുടെ സംവിധാനത്തിൽ 2023 ഡിസംബറിൽ പുറത്തിറങ്ങുന്ന ഡങ്കി എന്ന ചിത്രത്തിൽ തപ്സിയും ഷാരൂഖും ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്‍റെ പശ്ചാത്തലത്തിൽ തപ്സി പന്നുവിന്‍റെ എല്ലാ പുതിയ ഇന്‍റർവ്യൂകളിലും ഷാരൂഖിനെക്കുറിച്ചുള്ള ഒരു ചോദ്യം ഉറപ്പായും ഉണ്ടാകും.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jul 17, 2022, 05:40 PM IST
  • രാജ് കുമാർ ഹിരാനിയുടെ സംവിധാനത്തിൽ 2023 ഡിസംബറിൽ പുറത്തിറങ്ങുന്ന ഡങ്കി എന്ന ചിത്രത്തിൽ തപ്സിയും ഷാരൂഖും ഒന്നിച്ചഭിനയിക്കുന്നുണ്ട്.
  • ഈ ചിത്രത്തിന്‍റെ പശ്ചാത്തലത്തിൽ തപ്സി പന്നുവിന്‍റെ എല്ലാ പുതിയ ഇന്‍റർവ്യൂകളിലും ഷാരൂഖിനെക്കുറിച്ചുള്ള ഒരു ചോദ്യം ഉറപ്പായും ഉണ്ടാകും.
  • നിലവിൽ തപ്സി പന്നു ക്രിക്കറ്റ് താരം മിഥാലി രാജ് ആയി അഭിനയിച്ച സബാഷ് മിഥു എന്ന ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്.
5 വർഷമായി സിനിമകൾ ഒന്നും ഇല്ല എന്നിട്ടും ഷാരൂഖ് ഖാന്‍റെ സ്റ്റാർഡത്തിനൊപ്പം നിക്കാൻ ആരും ആയിട്ടില്ല: തപ്സി പന്നു

ബോളീവുഡ് ഇന്‍റസ്ട്രിയിൽ അധ്വാനം കൊണ്ട് തന്‍റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് തപ്സി പന്നു. അടുത്തിടെ ഒരു ഇന്‍റർവ്യൂവിൽ തപ്സിയെപ്പോലെ സ്വന്തം അധ്വാനം കൊണ്ട് മാത്രം ബോളീവുഡിന്‍റെ സൂപ്പർ സ്റ്റാർ ആയി മാറിയ ഷാരൂഖ് ഖാന്‍റെ താരപദവിയെക്കുറിച്ച് തപ്സി സംസാരിച്ചു. സിനിമാ പാരമ്പര്യം ഒന്നും ഇല്ലാതെ ബോളീവുഡിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് എന്നും ഷാരൂഖ് ഒരു മാതൃകയാണെന്നാണ് താരം പറഞ്ഞത്. രാജ് കുമാർ ഹിരാനിയുടെ സംവിധാനത്തിൽ 2023 ഡിസംബറിൽ പുറത്തിറങ്ങുന്ന ഡങ്കി എന്ന ചിത്രത്തിൽ തപ്സിയും ഷാരൂഖും ഒന്നിച്ചഭിനയിക്കുന്നുണ്ട്. 

ഈ ചിത്രത്തിന്‍റെ പശ്ചാത്തലത്തിൽ തപ്സി പന്നുവിന്‍റെ എല്ലാ പുതിയ ഇന്‍റർവ്യൂകളിലും ഷാരൂഖിനെക്കുറിച്ചുള്ള ഒരു ചോദ്യം ഉറപ്പായും ഉണ്ടാകും. ഷാരൂഖിനെപ്പോലെ തന്നെ സിനിമാ രംഗവുമായി ഒരു ബന്ധവും ഇല്ലാതെ വന്ന് ഇന്ന് ബോളീവുഡിന്‍റെ സൂപ്പർ നായികമാരില്‍ ഒരാളായി മാറിയ താരമാണ് തപ്സി പന്നു. തപ്സി അഭിനയിച്ച ധപ്പഡ്, പിങ്ക്, മുൽക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലെ ശക്തമായ കഥാപാത്രങ്ങൾ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചാ വിഷയം ആയിരുന്നു. ഇത്തരത്തിൽ സൂപ്പർ താരങ്ങളുടെ മക്കൾക്ക് പോലും സ്വന്തമാക്കാനാകാത്ത നേട്ടങ്ങൾ കൊയ്ത തപ്സി പന്നുവും ഷാരൂഖും ഒന്നിക്കുന്നതിനാൽത്തന്നെ ഡങ്കി എന്ന ചിത്രത്തിന്‍റെ ഹൈപ്പ് വളരെ വലുതാണ്. 

Read Also: എന്നും ഓർമിക്കാൻ തപ്സി പന്നുവിന്‍റെ മറ്റൊരു ശക്തമായ കഥാപാത്രം; സബാഷ് മിഥു റിവ്യൂ

താരത്തിന്‍റെ വാക്കുകളിലേക്ക്, 'ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു ബോളീവുഡിന് പുറത്ത് നിന്ന് സിനിമയെ സ്വപ്നം കാണുന്നവർക്ക് പ്രത്യേകിച്ച് ഡൽഹിക്കാർക്ക്  അദ്ദേഹം വളരെ വലിയൊരു പ്രചോദനമാണെന്ന്. ശരിക്കും ഷാരൂഖ് ഖാനെപ്പോലെയുള്ള താരങ്ങൾക്കൊപ്പം വർക്ക് ചെയ്യുമ്പോഴാണ് ശരിക്കും സൂപ്പർസ്റ്റാർഡം എന്ന വാക്കിന്‍റെ വലിപ്പം മനസ്സിലാകുന്നത്. അഞ്ച് വർഷമായി അദ്ദേഹത്തിന്‍റെ ഒരു ചിത്രം പോലും പുറത്തിറങ്ങിയിട്ടില്ല. 

എങ്കിലും അദ്ദേഹം ഒരു പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ടാൽ ഉണ്ടാകുന്ന ഓളം വളരെ വലുതാണ്. അദ്ദേഹത്തിന് നിരവധി വിജയവും പരാജയവും ഉണ്ടായിട്ടുണ്ടാകാം. എന്തുതന്നെ ഉണ്ടായാലും അദ്ദേഹത്തിന്‍റെ സ്റ്റാർഡം അതുപോലെ തന്നെ നിലനിൽക്കുമെന്നും' തപ്സി പന്നു പറഞ്ഞു. നിലവിൽ തപ്സി പന്നു ക്രിക്കറ്റ് താരം മിഥാലി രാജ് ആയി അഭിനയിച്ച സബാഷ് മിഥു എന്ന ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ജൂലൈ 15 നാണ് ഈ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്.

 

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News