Kochi : നിവിൻ പോളിയെ (Nivin Pauly) നായകനാക്കി രാജീവ് രവി (Rajeev Ravi) ഒരുക്കിയ തുറമുഖത്തിന്റെ (Thuramukham) പുതിയ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ ഒടിടി റിലീസിന്റെ ഔദ്യോഗിക അറയിപ്പ് ഇന്ന് മെയ് ദിനത്തിൽ അറിയിക്കുമെന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ട്. എന്നാൽ മെയ് ദിനത്തിൽ തൊഴിലാളികൾക്കായുള്ള ആദരവറിയിച്ചു കൊണ്ടുള്ള പോസ്റ്ററായിരുന്നു പുറത്തിറക്കിയിരിക്കുന്നത്.
“A riot is the language of the unheard.” —- Martin Luther King Jr.
Here’s our tribute to all the workers!! #Thuramukham from #RajeevRavi#LabourDay2021 #May1 @Indrajith_S @PoornimaIndran @NimishaSajayan @darshanarajend pic.twitter.com/4veWXigTW1
— Nivin Pauly (@NivinOfficial) April 30, 2021
രാത്രി 12 മണിക്ക് നിവിൻ പോളി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന് മാർട്ടിൻ ലൂഥർ കിങിന്റെ വാക്യമാണ് പോസ്റ്ററിന് അടികൂറിപ്പായി നൽകിയിക്കുന്നത്.
അതേസമയം ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് സിനിമയുടെ നിർമാതാവ് സുകുമാർ തെക്കെപ്പാട്ട് ഫേസ്ബുക്കിൽ ഈ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അറിയിച്ചിട്ടുണ്ട്. മെയ് 13 ഈദിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് വീണ്ടും അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ തിയറ്ററുകളെല്ലാം വീണ്ടും അടച്ചിട്ടതിനാൽ മുൻ നിശ്ചിയിച്ചിരുന്ന സിനിമകളുടെ റിലീസിങ് പ്രതിസന്ധിയിലായി.
Coming soon to theaters near you
Posted by Sukumar Thekkepat on Friday, April 30, 2021
മെയ് 13ന് മോഹൻ ലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, ഫഹദ് ഫാസിലിന്റെ മാലിക്ക് എന്നിവയ്ക്കൊപ്പമായിരുന്നു തുറമുഖ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ മരക്കാറിന്റെ റിലീസ് ഓഗസ്റ്റ് 12ന് ഓണത്തിന് മാറ്റിയതായി ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചുരുന്നു.
1940-50 കാലഘട്ടങ്ങളിലെ കൊച്ചി മട്ടാഞ്ചേരി ഹാർബറുമായി ബന്ധപ്പെട്ട് ചരിത്രത്തിനിടെ രൂപപ്പെടുത്തിയ കഥ സന്ദർഭമാണ് ചിത്രത്തിനുള്ളതെന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ട്.
ഇന്ദ്രജിത്ത് ദർശന രാജേന്ദ്രൻ, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ, ജോജു ജോർജ്, അർജുൻ അശോകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ട് സിനിമ നിർമിക്കുന്നത്. കെ എൻ ചിദംബരന്റെ പ്രശസ്തമായ നാടകമാണ് സിനിമയായി പുനഃരാവ്ഷക്കരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...