Kochi : രാജീവ് രവി ഒരുക്കുന്ന നിവിൻ പോളി ചിത്രം തുറമുഖം ഒടിടി റിലീസിനായി ഒരുങ്ങുന്നു. ഇന്ന് അർധ രാത്രിയോടെ ചിത്രത്തിന്റെ റിലീസിങ് വിവരം പുറത്ത് വിടുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ലെറ്റ്സ് ഒടിടി ഗ്ലോബൽ എന്ന് ട്വിറ്റർ പേജാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നിരവധി ചിത്രങ്ങളാണ് തിയറ്റർ റിലീസ് സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഇതെ തുടർന്ന് നിരവധി ചിത്രങ്ങളാണ് പുറത്തിറക്കാൻ ഒടിടിയെ സമീപിച്ചിരിക്കുന്നത്.
Direct OTT release: Amazon Prime to announce @NivinOfficial - Rajeev Ravi’s historical drama #Thuramukham set in the backdrop of workers struggle against system of casual labour allocation, practiced at the Mattancherry (Kochin) harbour during the 1940-50.
Tonight at 00:00 IST. pic.twitter.com/RnhBKcedQR
— LetsOTT GLOBAL (@LetsOTT) April 30, 2021
നേരിട്ട് ആമസോൺ പ്രൈ വീഡിയോ വഴിയാണ് തുറമുഖം റിലീസ് ചെയ്യുന്നതെന്നാണ് ലെറ്റ്സ് ഒടിടി ഗ്ലോബൽ തങ്ങളുടെ ട്വീറ്റിലൂടെ അറിയിക്കുന്നത്. ഇന്ന് അർധരാത്രി 12 മണിക്ക് ചിത്രത്തിന്റെ റിലീസ് വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുക എന്നാണ് ലഭിക്കുന്ന റിപ്പോട്ടുകൾ. ചിത്രത്തിന്റെ ടീസറിനൊപ്പം റിലീസിങ് തിയതിയും കൂടിയാകും ഇന്ന് അർധ രാത്രിയിൽ അറിയിക്കുന്നത്.
1940-50 കാലഘട്ടങ്ങളിലെ കൊച്ചി മട്ടാഞ്ചേരി ഹാർബറുമായി ബന്ധപ്പെട്ട് ചരിത്രത്തിനിടെ രൂപപ്പെടുത്തിയ കഥ സന്ദർഭമാണ് ചിത്രത്തിനുള്ളതെന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ട്.
ദർശന രാജേന്ദ്രൻ, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ, ജോജു ജോർജ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ട് സിനിമ നിർമിക്കുന്നത്. കെ എൻ ചിദംബരന്റെ പ്രശസ്തമായ നാടകമാണ് സിനിമയായി പുനഃരാവ്ഷക്കരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...