'Freedom to feed', ശക്തമായ സന്ദേശവുമായി മുലയൂട്ടുന്ന ചിത്രം പങ്കുവച്ച് നേഹ ധൂപിയ

തന്‍റെ നവജാതശിശുവിന് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച്  ബോളിവുഡ് താരം നേഹ ധൂപിയ. ചിത്രത്തോടൊപ്പം  'Freedom to feed' എന്ന ശക്തമായ സന്ദേശവും നേഹ  പങ്കുവച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 27, 2021, 05:54 PM IST
  • തന്‍റെ നവജാതശിശുവിന് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം നേഹ ധൂപിയ.
  • ചിത്രത്തോടൊപ്പം 'Freedom to feed' എന്ന ശക്തമായ സന്ദേശവും നേഹ പങ്കുവച്ചു.
'Freedom to feed', ശക്തമായ സന്ദേശവുമായി മുലയൂട്ടുന്ന ചിത്രം പങ്കുവച്ച് നേഹ ധൂപിയ

Mumbai: തന്‍റെ നവജാതശിശുവിന് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച്  ബോളിവുഡ് താരം നേഹ ധൂപിയ. ചിത്രത്തോടൊപ്പം  'Freedom to feed' എന്ന ശക്തമായ സന്ദേശവും നേഹ  പങ്കുവച്ചു. 

ചിത്രത്തിൽ, നടി കസേരയിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്നതും ഒപ്പം കൈകൊണ്ട് കുഞ്ഞിന്‍റെ  മുഖം മറയ്ക്കുന്നതും  കാണാം. 41 കാരിയായ താരം   പുഞ്ചിരിക്കുന്ന ചിത്രമാണ് ആരാധകര്‍ക്കായി പങ്കുവച്ചത്.  ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ ചിത്രം ഇതുവരെ 1,12,000 അധികം ലൈക്കുകൾ നേടി.  "#Freedomtofeed', എന്നാണ്   നേഹ (Neha Dhupia) തന്‍റെ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിയ്ക്കുന്നത്.  

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Neha Dhupia (@nehadhupia)

നേഹയും ഭർത്താവ് അംഗദ് ബേദിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ  ഒക്ടോബർ 3നാണ് തങ്ങളുടെ കുടുംബത്തിലേയ്ക്ക് സ്വാഗതം  ചെയ്തത്. 

Also Read: Neha Dhupia Maternity Photoshoot: ഗര്‍ഭകാലം ആസ്വദിച്ച് നേഹാ ധൂപിയ, ഗര്‍ഭകാല ഫാഷന്‍ ഫോട്ടോഷൂട്ട്‌ വൈറല്‍

തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അംഗദ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. "സർവ്വശക്തൻ ഇന്ന് ഞങ്ങൾക്ക് ഒരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചു. നേഹയും കുഞ്ഞും സുഖമായിരിക്കുന്നു," താരം എഴുതി.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Neha Dhupia (@nehadhupia)

ഈ ദമ്പതികൾക്ക് ഒരു മകള്‍ കൂടിയുണ്ട്. 2018ലാണ് മകള്‍ മെഹർ ജനിച്ചത്‌.  നേഹയും അംഗദും 2018 മെയ് മാസത്തിലാണ്  വിവാഹിതരായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News