പുതുവർഷത്തിന്റെ പ്രതീക്ഷകളുമായി നീരജ് മാധവിന്റെ FLY

നീരജ് മാധവിന്റെ പുതിയ റാപ് സോങിന്റെ വീഡിയോ പുറത്തിറങ്ങി. 2021ലേക്കുള്ള ജനത്തിന്റെ പ്രതീക്ഷയാണ് ​ഗാനത്തിൽ മുഴുവനും 

Written by - Zee Malayalam News Desk | Last Updated : Dec 29, 2020, 03:01 PM IST
  • നീരജ് മാധവിന്റെ പുതിയ റാപ് സോങിന്റെ വീഡിയോ പുറത്തിറങ്ങി
  • 2021ലേക്കുള്ള ജനത്തിന്റെ പ്രതീക്ഷയാണ് ​ഗാനത്തിൽ മുഴുവനും
  • നീരജിന്റെ പണി പാളി യു ട്യൂബിൽ വൻ ഹിറ്റായിരുന്നു
പുതുവർഷത്തിന്റെ പ്രതീക്ഷകളുമായി നീരജ് മാധവിന്റെ FLY

കൊച്ചി: നടനും മലയാള റാപ്പറായ നീരജ് മാധവിന്റെ ഏറ്റവും പുതിയ റാപ് ​ഗാനമായ ഫ്ലൈയുടെ വീഡിയോ ​പുറത്തിറങ്ങി. നിലവിലെ കോവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടന്ന ജനത്തിന് പ്രതീക്ഷ നൽകുന്ന ആശയമാണ് നീരജ് തന്റെ പുതിയ ​ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറ് മാസത്തിന് മുമ്പ് ഇറങ്ങിയ നീരജിന്റെ പണി പാളി യു ട്യൂബിൽ വൻ തരം​ഗം സൃഷ്ടിച്ചിരുന്നു. 

നവംബറിലായിന്നു ഫ്ലൈയുടെ വരികൾ മാത്രം അടങ്ങിയ റാപ് വീഡിയോ നീരജ് (Neeraj Madhav) തന്റെ യു ട്യൂബ് അക്കൗണ്ടിലൂടെ പുറത്തിറക്കിയത്. അതിന്റെ ദൃശ്യാവിഷ്ക്കാരമാണ് കഴിഞ്ഞ ദിവസം താരം വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് ദുരതത്തിൽ ബുദ്ധിമുട്ടുന്നവർക്ക് പ്രതീക്ഷകൾ നൽകുന്ന വരികളാണ് താരം പുതിയ റാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നിരാശ ജനകമായ സാഹചര്യത്തിൽ നിൽക്കുമ്പോൾ ആലോചിക്കേണ്ടത് ജീവതത്തിൽ ഒരു സ്പാർക്ക് എവിടെയെങ്കിലും കാണും അതിലുടെ പറന്നുയരുക എന്നാണ് നീരജ് തന്റെ പുതിയ വീഡിയോയിലുടെ സൂചിപ്പിക്കുന്നത്.

ALSO READ: OTT യിൽ അല്ല, ഫഹദിന്റെ മാലിക്ക് തീയേറ്ററുകളിലൂടെ തന്നെ റിലീസ് ചെയ്യും

നിലവിലെ സാഹചര്യത്തിൽ നമ്മുടെ ഉള്ളിലുള്ള ബുദ്ധിമുട്ടിക്കുന്ന ചിന്തകളെക്കെതിരെ പോരാടാൻ എല്ലാവരോടും പറയുകയാണ് താൻ വീഡിയോയിലുടെ ശ്രമിച്ചതെന്ന് നീരജ് പറഞ്ഞു. കോവിഡിനെ തുടർന്ന് നഷ്ടങ്ങൾ മാത്രമുള്ളവർക്ക്, വരുന്ന 2021ന് പ്രതീക്ഷയോടെ നോക്കി കാണാൻ സാധിക്കും നീരജിന്റെ വരികളിലൂടെ. എല്ലാം പ്രതിസന്ധികളെയും തരണം ചെയ്ത് ചിരിച്ചു കൊണ്ട് പറന്നുയരൂ എന്നാണ് നീരജ് റാപ്പിലൂടെ (Rap Song) ആവശ്യപ്പെടുകയാണ്. ഇതിന് മുമ്പ് ഇതെ ആശയമായി ബന്ധപ്പെടുത്തി വിഷ്, ഹോപ്പ് എന്ന പേരിൽ നീരജ് റാപ്പ് ഇറക്കിയിരുന്നു. അതിന്റെ മൂന്നാം പതിപ്പാണ് ഫ്ലൈ.

ALSO READ: Christmas സമ്മാനവുമായി കരിക്കിന്റെ ജിഞ്ച

ജൂണിൽ പുറത്തിറക്കിയ പണി പാളി എന്ന് ​ഗാനത്തിന് വൻ രീതിയ പ്രേഷക പിന്തുണയാണ് നീരജിന് ലഭിച്ചത്. താരം റാപ്പ് ചെയ്യുമെന്ന് തന്നെ എല്ലാവരും അറിഞ്ഞത് തന്നെ പണി പാളിയിലൂടെയാണ്. തമിഴിലും ഹിന്ദിയിലും പഞ്ചാബിലും വളരെ പ്രമുഖമായ റാപ്പ് ​​ഗണത്തിലുള്ള ​ഗാനങ്ങൾ മലയാളത്തിലും ആരാധകർ വർധിച്ചുകൊണ്ടിരിക്കുകയാണ്. തിരുമാലി, വേടൻ, തടുങ്ങിയവരുടെ നിരയിലാണ് നടനുമായ നീരജ് റാപ്പറെന്ന് നിലയിൽ മലയാളം ​ഗാന ലോകത്തിൽ എത്തി നിൽക്കുന്നത്.  അതോടൊപ്പം പുതുതായി ഇറങ്ങിയ ഫ്ലൈക്ക് നിരവധി പ്രേഷക പ്രശംസയാണ് നേടി ഇതിനോടകം യു ട്യൂബിൽ (You Tube) ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News