NBK 108 Movie : നന്ദമുരി ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്നു; എൻബികെ 108 ന്റെ ഷൂട്ടിങ്‌ ഉടൻ ആരംഭിക്കും

NBK 108 Movie Updates : ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ഹൈദരാബാദിൽ ഒരു വലിയ ജയിൽ സെറ്റ് നിർമ്മിച്ചിട്ടുണ്ട്. പേര് നൽകിയിട്ടുള്ളത് ചിത്രം നിലവിൽ  എൻബികെ 108 എന്നാണ് അറിയപ്പെടുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 8, 2022, 02:34 PM IST
  • പേര് നൽകിയിട്ടുള്ളത് ചിത്രം നിലവിൽ എൻബികെ 108 എന്നാണ് അറിയപ്പെടുന്നത്.
  • സംവിധായകൻ അനിൽ രവിപുടി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഗംഭീര ലോഞ്ച് ഇന്ന്, ഡിസംബർ 8 രാവിലെ ഹൈദരാബാദിൽ പൂജാ ചടങ്ങുകളോടെയാണ് ആരംഭിച്ചത്.
  • ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ഹൈദരാബാദിൽ ഒരു വലിയ ജയിൽ സെറ്റ് നിർമ്മിച്ചിട്ടുണ്ട്.
NBK 108 Movie : നന്ദമുരി ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്നു; എൻബികെ 108 ന്റെ ഷൂട്ടിങ്‌ ഉടൻ ആരംഭിക്കും

നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തിൽ ബിഗ് ബജറ്റ് പ്രോജക്റ്റിന്റെ ലോഞ്ചിങ് പരിപാടി സംഘടിപ്പിച്ചു. പേര് നൽകിയിട്ടുള്ളത് ചിത്രം നിലവിൽ  എൻബികെ 108 എന്നാണ് അറിയപ്പെടുന്നത്. സംവിധായകൻ അനിൽ രവിപുടി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഗംഭീര ലോഞ്ച് ഇന്ന്, ഡിസംബർ 8  രാവിലെ  ഹൈദരാബാദിൽ പൂജാ ചടങ്ങുകളോടെയാണ് ആരംഭിച്ചത്.

ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ഹൈദരാബാദിൽ ഒരു വലിയ ജയിൽ സെറ്റ് നിർമ്മിച്ചിട്ടുണ്ട്. ഇവിടെയാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുന്നത്. ചിത്രത്തിൽ ബാലകൃഷ്ണ വളരെ വ്യത്യസ്ത വേഷത്തിൽ  എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  അണിയറപ്രവർത്തകർ ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തിവിട്ടിട്ടില്ല. 

ALSO READ: Elaveezhapoonchira Movie ott : ഇല വീഴാ പൂഞ്ചിറ ഒടിടിയിൽ? എവിടെ കാണാം?

ചിത്രത്തിൽ ബാലകൃഷ്ണയുടെ മകളായി ശ്രീ ലീലയും  നായികയായി പ്രിയങ്ക ജവാൽക്കറും എത്തുമെന്നാണ് സൂചന. തമൻ സംഗീതവും അഖണ്ഡ ഫെയിം രാം പ്രസാദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ഷൈൻ സ്‌ക്രീൻസ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നുത്. അടുത്ത വർഷം ചിത്രം റിലീസ് ചെയ്യും. ആക്ഷനും ഇമോഷനും പ്രാധാന്യം കൊടുക്കുന്ന ചിത്രമായിട്ടാണ് ഇത് ഒരുക്കുന്നത്.. സി രാം പ്രസാദ് ഛായാഗ്രഹണവും തമ്മി രാജു എഡിറ്റിംഗും രാജീവൻ പ്രൊഡക്ഷൻ ഡിസൈനറും നിർവ്വഹിക്കുന്നു. വി വെങ്കട്ട് ആക്ഷൻ കൊറിയോഗ്രാഫി  ചെയ്യും. പിആർഒ:  ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News