നിഴലും,നായാട്ടും ചതുർമുഖവും മലയാളത്തിനിത് ത്രില്ലർ-ഹൊറർ കാലം

ഒരിടവേളക്ക് ശേഷം അഞ്ചാം പാതിരായിൽ തുടങ്ങിയ ചാക്കോച്ചൻറെ ത്രില്ലർ എൻട്രിയാണ്   ഏറ്റവും ശ്രദ്ധേയമായ കാര്യം

Written by - Zee Malayalam News Desk | Last Updated : Apr 8, 2021, 11:49 AM IST
  • ഇന്ന് റിലീസിനെത്തുന്ന നായാട്ടും,ചതുർമുഖവും, നാളെ എത്തുന്ന നിഴലുമടക്കം വലിയ തോതിലുള്ള ആരവം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല
  • ഒരിടവേളക്ക് ശേഷം അഞ്ചാം പാതിരായിൽ തുടങ്ങിയ ചാക്കോച്ചൻറെ ത്രില്ലർ എൻട്രിയാണ് ശ്രദ്ധേയമായ കാര്യം
  • അവസാനം ഒ.ടി.ടിയിലെത്തിയ ഫഹദിൻറെ ജോജി വരെയുള്ള പടങ്ങൾക്ക് മികച്ച പ്രേക്ഷക ശ്രദ്ധ കിട്ടിയെന്ന് വേണം പറയാൻ.
  • പ്രീസ്റ്റിന് കിട്ടിയ ജന പിന്തുണ തന്നെ പരിഗണിക്കുമ്പോൾ ഹോററർ ത്രില്ലർ സീരിസുകളെ ജനം ആർത്തിയോടെ കാണുന്നുവെന്ന് വേണം പറയാൻ
 നിഴലും,നായാട്ടും ചതുർമുഖവും മലയാളത്തിനിത് ത്രില്ലർ-ഹൊറർ കാലം

കോവിഡ് (Covid) കാല ഇടവേളക്ക് ശേഷം മലയാള സിനിമകളിൽ റിലീസുകളുടെ പൂരമാണ്. ഒ.ടി.ടി ആയും അല്ലാതെയും നിരവധി പടങ്ങളാണ് റിലീസിനെത്തുന്നത്. ചിലതൊക്കെ ഒ.ടി.ടിയിൽ കണ്ടവർ പറയുന്നു ഇത് തീയേറ്ററിൽ കണ്ടാൽ മതിയായിരുന്നു എന്ന്. അവസാനം ഒ.ടി.ടിയിലെത്തിയ ഫഹദിൻറെ ജോജി വരെയുള്ള പടങ്ങൾക്ക് മികച്ച പ്രേക്ഷക ശ്രദ്ധ കിട്ടിയെന്ന് വേണം പറയാൻ. 

ഇനി വരാൻ പോകുന്ന പടങ്ങളിൽ  ഇന്ന് റിലീസിനെത്തുന്ന നായാട്ടും,ചതുർമുഖവും, നാളെ എത്തുന്ന നിഴലുമടക്കം വലിയ തോതിലുള്ള ആരവം  സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.ഒരിടവേളക്ക് ശേഷം അഞ്ചാം പാതിരായിൽ തുടങ്ങിയ ചാക്കോച്ചൻറെ (Kunchacko Boban) ത്രില്ലർ എൻട്രിയാണ്   ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒരു ദിവസത്തെ ഇടവേളകളിലെത്തുന്ന ചാക്കോച്ചൻറെ രണ്ട് ചിത്രങ്ങളും ത്രില്ലർ ജോണറിലുള്ളവയാണ്.

ALSO READ: ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്ററെത്തി

ടെക്നോ ഹൊറർ (Techno Horror) എന്ന മലയാളിക്ക് അത്ര പരിചയമല്ലാത്ത പരീക്ഷണമാണ് ചതുർമുഖത്തിലേതെന്നാണ് സൂചന. എങ്കിലും ട്രെയിലറുകളിൽ ഒഴുകിയെത്തുന്ന ത്രില്ലർ മണവും പ്രതീക്ഷ നൽകുന്നു. വന്നത് എന്ത് 
വരാനിരിക്കുന്നവയാണ് കിടിലൻ എന്ന് പറയുന്നത് പോലെ. ഇനിയും വരാനുള്ള പടങ്ങളുടെ ലിസ്റ്റ് കേട്ടാൽ ഫ്ലാറ്റാകും.

ALSO READ: Adipurush:ആദിപുരുഷിൽ കൃതി സനോണും,സണ്ണി സിങ്ങും, റിലീസ് അടുത്ത വർഷം ആഗസ്റ്റിൽ

കുറുപ്പും,സല്യൂട്ടും തുടങ്ങി നിര വളരെ വലുതാണ്.  ഫാൻസ് ക്ലബുകളെ ഹരം കൊള്ളിക്കാൻ എസ്.ഐ അരവിന്ദ് കരുണാകരനായി ദുൽഖർ (Dulquer) എത്തുന്നതും സുകുമാരക്കുറുപ്പായുള്ള ദുൽഖറിൻറെ എൻട്രിയും വളരെ അധികം ആകാംക്ഷയോടെയാണ് ആരാധാകർ കാത്തിരിക്കുന്നത്. പ്രീസ്റ്റിന് കിട്ടിയ ജന പിന്തുണ തന്നെ പരിഗണിക്കുമ്പോൾ ഹോററർ ത്രില്ലർ സീരിസുകളെ ജനം ആർത്തിയോടെ കാണുന്നുവെന്ന് വേണം പറയാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ.... 

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News