Annapoorani Controversy: 'അന്നപൂരണി' വിവാദം; മാപ്പ് പറഞ്ഞ് നയന്‍താര, ക്ഷമാപണത്തിന്റെ തുടക്കം ജയ് ശ്രീറാം

Annapoorani Controversy: ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും താനൊരു വിശ്വാസിയാണെന്നും നയൻതാര പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 03:29 PM IST
  • ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നയന്‍താര മാപ്പ് പറഞ്ഞത്.
  • താന്‍ ദൈവ വിശ്വാസിയാണെന്ന് നയൻതാര പറഞ്ഞു.
  • നെറ്റ്ഫ്‌ലിക്‌സ് സിനിമ അതിന്റെ പ്ലാഫോമില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
Annapoorani Controversy: 'അന്നപൂരണി' വിവാദം; മാപ്പ് പറഞ്ഞ് നയന്‍താര, ക്ഷമാപണത്തിന്റെ തുടക്കം ജയ് ശ്രീറാം

അന്നപൂരണി സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടി നയന്‍താര. ആരുടെയും വികാരം വ്രണപ്പെടുത്താന്‍ താനും സംഘവും ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ നയന്‍താര സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നയന്‍താര മാപ്പ് പറഞ്ഞത്.  

'ജയ് ശ്രീറാം' എന്ന് അഭിസംബോധന ചെയ്താണ് നയന്‍താര പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. വളരെ പോസിറ്റീവായ ഒരു സന്ദേശം പങ്കുവെയ്ക്കാനുള്ള ശ്രമത്തില്‍ ഞങ്ങള്‍ അറിയാതെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടാകാമെന്നും നേരത്തെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സെന്‍സര്‍ ചെയ്ത സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും നയന്‍താര പറഞ്ഞു. 

ALSO READ: മുകേഷിന്റെ ഫാമിലി ചിത്രം ഫിലിപ്സ് ഒടിടിയിൽ എത്തി; എവിടെ കാണാം?

ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് നയന്‍താര വ്യക്തമാക്കി. പ്രശ്‌നത്തിന്റെ ഗൗരവം പൂര്‍ണമായി മനസിലാക്കുന്നുവെന്ന് പറഞ്ഞ നയന്‍താര താന്‍ ദൈവ വിശ്വാസിയാണെന്നും രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനം നടത്താറുള്ള വ്യക്തിയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇനി തന്റെ ഭാഗത്ത് നിന്ന് സമാനമായ രീതിയില്‍ എന്തെങ്കിലും സംഭവിക്കില്ലെന്നും ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഹൃദയം കൊണ്ട് ക്ഷമ ചോദിക്കുന്നുവെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു. 

 
 
 
 

 
 
 
 
 
 
 

A post shared by N A Y A N T H A R A (@nayanthara)

 

അന്നപൂരണി എന്ന ചിത്രത്തിലൂടെ  'ഹിന്ദു വിരുദ്ധ' പ്രചരണം നടത്തുന്നതായി ഏതാനും ഹിന്ദു സംഘടനകള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്. തുടര്‍ന്ന്, നെറ്റ്ഫ്‌ലിക്‌സ് കഴിഞ്ഞയാഴ്ച സിനിമ അതിന്റെ പ്ലാഫോമില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

തമിഴ്നാട്ടിലെ ശ്രീരംഗത്തില്‍ നിന്നുള്ള യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലെ അന്നപൂരണി എന്ന പെണ്‍കുട്ടിയെ കുറിച്ചാണ് ചിത്രം പറയുന്നത്. നയന്‍താരയാണ് അന്നപൂരണിയായി എത്തിയത്. ഇന്ത്യയിലെ തന്നെ മികച്ച ഒരു  പാചകക്കാരിയാകുക എന്ന ലക്ഷമായിരുന്നു അന്നപൂരണിയ്ക്ക് ഉണ്ടായിരുന്നത്. എന്നില്‍, ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ അന്നപൂരണിയ്ക്ക് പലതരം തടസങ്ങള്‍ നേരിടേണ്ടി വരുന്നു. സഹപാഠിയായ ഫര്‍ഹാന്റെ (ജയ്) പിന്തുണയോടെ, അവള്‍ തന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് മാംസം കഴിക്കാന്‍ തുടങ്ങുന്നു.

ചിത്രത്തിലെ ഒരു സീനില്‍ അന്നപൂരണിയെ മാംസം കഴിക്കാന്‍ ഫര്‍ഹാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ശ്രീരാമനും മാംസം കഴിച്ചിരുന്നുവെന്നും സസ്യേതര ഭക്ഷണം കഴിക്കുന്നത് പാപമല്ലെന്നും ജയ് പരാമര്‍ശിക്കുന്നുണ്ട്. ഇത് വലിയ വിവാദത്തിന് തിരികൊളുത്തി. തുടര്‍ന്ന് ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകനായ രമേഷ് സോളങ്കി ചിത്രത്തിനെതിരെ രംഗത്തെത്തി. രമേഷ് സോളങ്കിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് എഫ്ഐആര്‍ ഫയൽ ചെയ്യുകയും ചെയ്തിരുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News