'നക്ഷത്തിരം നകർകിരത്' ഒരു പ്രണയ കഥ; പാ രഞ്ജിത്ത് ചിത്രത്തിന്റെ പ്രൊമോ വീഡിയോ

ദുഷാര വിജയൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പാ രഞ്ജിത്തിന്റെ തന്നെ ചിത്രമായ 'സർപട്ട പരമ്പരൈയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ദുഷാര വിജയൻ. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2022, 05:06 PM IST
  • കാളിദാസ് ജയറാമിനെ നായനാക്കി പാ.രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നക്ഷത്തിരം നകർകിരത് ’.
  • ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
  • നിലവിൽ ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്.
'നക്ഷത്തിരം നകർകിരത്' ഒരു പ്രണയ കഥ; പാ രഞ്ജിത്ത് ചിത്രത്തിന്റെ പ്രൊമോ വീഡിയോ

കാളിദാസ് ജയറാമിനെ നായനാക്കി പാ.രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നക്ഷത്തിരം നകർകിരത് ’ (നക്ഷത്രം ചലിക്കുന്നു). ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നിലവിൽ ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്.

ദുഷാര വിജയൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പാ രഞ്ജിത്തിന്റെ തന്നെ ചിത്രമായ 'സർപട്ട പരമ്പരൈയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ദുഷാര വിജയൻ. കലൈ അരസൻ മറ്റൊരു കേന്ദ്ര കഥാപാത്രമായെത്തുന്നു. ഹരികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കതാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാ​ഗ്രഹണം നിർവഹിക്കുന്നത് കിഷോര്‍ കുമാറാണ്. 'ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് ' എന്ന സിനിമിലൂടെ ശ്രദ്ധേയനായ തെന്മയാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്.

'സർപട്ട പരമ്പരൈ'ക്ക് ശേഷം പാ.രഞ്‍ജിത്ത് ഒരുക്കുന്ന 'നക്ഷത്തിരം നകർകിരത് ' പൂർണമായും ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ്. പ്രണയത്തിന് പിന്നിലെ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ഒരു റൊമാന്റിക് ഡ്രാമയാണിത്. രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുരളി സിൽവർ സ്ക്രീൻ പിക്ചർസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക. സിനിമ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.

Also Read: IMDB List: വിക്രം, കെജിഎഫ് 2 കഴിഞ്ഞാൽ പിന്നെ ഈ മലയാള ചിത്രം, ഐഎംഡിബി ലിസ്റ്റിലെ ഈ വര്‍ഷത്തെ 10 ജനപ്രിയ ഇന്ത്യന്‍ സിനിമകള്‍

 

നടൻ വിക്രമിനൊപ്പമുള്ള രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് അടുത്ത മാസത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.  'ചിയാൻ 61' എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.

ഒരായിരം തടസങ്ങൾ, അതിലേറെ വെല്ലുവിളികൾ... ഒടുവിൽ ബ്ലെസി–പൃഥ്വിരാജ് ടീമിന്റെ 'ആടുജീവിതം' പൂർത്തിയായി

പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്ന പദ്ധതി എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ചിത്രത്തിന്റെ വിശേഷങ്ങൾ പലപ്പോഴായി സംവിധായകൻ ബ്ലെസിയും പൃഥ്വിരാജും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിക്കുകയാണ് പൃഥ്വിരാജ്. 

'14 വർഷം, ഒരായിരം തടസങ്ങൾ, അതിലേറെ വെല്ലുവിളികൾ, മഹാമാരിയുടെ മൂന്ന് തരം​ഗങ്ങൾ, ബ്ലെസിയുടെ ആടുജീവിതം പാക്കപ്പ് ആയി'. ഇങ്ങനെയാണ് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രവും ബ്ലെസിയുടെ ഒരു ചിത്രവും കുറിപ്പിനൊപ്പം പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. മിനിറ്റുകൾക്കുള്ളിൽ തന്നെ പൃഥ്വിരാജിന്റെ പോസ്റ്റ് വൈറലായി കഴിഞ്ഞു. ആടുജീവിതത്തിനായി കട്ട് വെയ്റ്റിം​ഗ് എന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി പോലും കാത്തിരിക്കുകയാണ് ഞങ്ങൾ എന്നും ആരാധകർ പറയുന്നു. ചിത്രത്തിന് ദേശീയ പുരസ്കാരങ്ങൾ ലഭിക്കട്ടെ എന്നും ചിലർ ആശംസിക്കുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News