Narabali Movie: "നരബലി " തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

ഇന്ത്യയിൽ ഏകദേശം  അഞ്ച് ലക്ഷം ആളുകളെ കാണാതായിട്ട് വർഷങ്ങൾ ഏറേയായി. അവർ എവിടേ പോയിയൊന്നോ എന്ത് ചെയ്തുവെന്നോ ആർക്കും യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. നരബലി എന്ന സിനിമക്ക് പ്രാധാന്യം വരുന്നത് ഇവിടെയാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2024, 02:01 PM IST
  • കൂടാതെ ഹിന്ദി തമിഴ് സിനിമാ രംഗത്തെ നിരവധി അഭിനേതാക്കളും അണിനിരക്കുന്നു.
  • നന്ദകുമാർ, ന്യൂസ് ലാൻഡ് പ്രവാസിയായ ശ്രീകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും സനു സിദ്ദിഖ് നിർവ്വഹിക്കുന്നു.
Narabali Movie: "നരബലി " തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

എൻ പടം വേൾഡ് ഓഫ് സിനിമാസിന്റെ ബാനറിൽ നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "നരബലി"എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. സംവിധായകൻ ഒമർ ലുലു മലയാള സിനിമക്ക് പരിചയപ്പെടുത്തിയ പരീക്കുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ഹിന്ദി തമിഴ് സിനിമാ രംഗത്തെ നിരവധി അഭിനേതാക്കളും അണിനിരക്കുന്നു. നന്ദകുമാർ, ന്യൂസ് ലാൻഡ് പ്രവാസിയായ ശ്രീകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും സനു സിദ്ദിഖ് നിർവ്വഹിക്കുന്നു.

ALSO READ: 'ഗുരുവായൂര്‍ അമ്പലനടയിൽ' സെറ്റിന്റെ അവശിഷ്ടങ്ങൾ കത്തിച്ചു; ഉയർന്നത് കനത്ത പുക, സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം

ഇന്ത്യയിൽ ഏകദേശം  അഞ്ച് ലക്ഷം ആളുകളെ കാണാതായിട്ട് വർഷങ്ങൾ ഏറേയായി. അവർ എവിടേ പോയിയൊന്നോ എന്ത് ചെയ്തുവെന്നോ ആർക്കും യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. നരബലി എന്ന സിനിമക്ക് പ്രാധാന്യം വരുന്നത് ഇവിടെയാണ്. കേരള കരയെ ഭീതിയിൽ ആഴ്ത്തിയ നരബലി എന്ന കൊലപാതകത്തിന്റെ ജനങ്ങൾ തിരിച്ചു അറിഞ്ഞിട്ടില്ലാത്ത ആഴത്തിലുള്ള അന്വേഷണമാണ്  "നരബലി " എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. സംഗീതം-ഇ സൗണ്ട് ബോംബേ, പ്രൊഡക്ഷൻ കൺട്രോളർ-സാബു വൈക്കം,ആർട്ട്-രാജീവ്,വിഎഫ്എക്സ്-അബി ബോംബേ,സൗണ്ട് ഡിസൈൻ-ദേവക് ബോംബേ,ലോക്കേഷൻ മാനേജർ-രാഹുൽ, മേക്കപ്പ്-ലാസ്യ മുംബൈ, കോസ്റ്റ്യൂംസ്-നിഷ,പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News