Nanpakal Nerathu Mayakkam OTT :നൻപകൽ നേരത്ത് മയക്കം ഒടിടിയിലെത്തി; എവിടെ കാണാം?

Nanpakal Nerathu Mayakkam Movie OTT Release Update : ഓഫ്ബീറ്റ് ചിത്രമായിരുന്നെങ്കിലും ബോക്സ്ഓഫീസിലും നൻപകൽ നേരത്ത് മയക്കം ലാഭം നേടിയെടുത്തതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 23, 2023, 12:28 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയ നെറ്റ്ഫ്ലിക്‌സാണ്.
  • കേരള ചലച്ചിത്രമേളയിൽ മികച്ച അഭിപ്രായം നേടി ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
  • ഓഫ്ബീറ്റ് ചിത്രമായിരുന്നെങ്കിലും ബോക്സ്ഓഫീസിലും നൻപകൽ നേരത്ത് മയക്കം ലാഭം നേടിയെടുത്തതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Nanpakal Nerathu Mayakkam OTT :നൻപകൽ നേരത്ത് മയക്കം ഒടിടിയിലെത്തി; എവിടെ കാണാം?

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ച ചിത്രം നൻപകൽ നേരത്ത് മയക്കം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയ നെറ്റ്ഫ്ലിക്‌സാണ്. കേരള ചലച്ചിത്രമേളയിൽ മികച്ച അഭിപ്രായം നേടി ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഓഫ്ബീറ്റ് ചിത്രമായിരുന്നെങ്കിലും ബോക്സ്ഓഫീസിലും നൻപകൽ നേരത്ത് മയക്കം ലാഭം നേടിയെടുത്തതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രം എല്ലാവരിലേക്ക് എത്താനും സാധിച്ചില്ല. അതിനാൽ മിക്കവരും ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്.

മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ പേരൻപ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്തത്. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.

ALSO READ: പ്രേക്ഷകർ ഭയത്തിന്റെ മുൾമുനയിൽ; പള്ളിമണി നാളെ മുതൽ തീയേറ്ററുകളിലേക്ക്

https://zeenews.india.com/malayalam/movies/horror-thriller-palli-mani-wi...

എഡിറ്റർ: ദീപു ജോസഫ്, ചീഫ് അസോസിയേറ്റ്.: ടിനു പാപ്പച്ചൻ, ലൈൻ പ്രൊഡ്യൂസർമാർ: ആൻസൺ ആന്റണി, സുനിൽ സിംഗ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ശബ്ദമിശ്രണം: ഫസൽ എ ബാക്കർ, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: എൽ ബി ശ്യാംലാൽ, വസ്ത്രാലങ്കാരം: മെൽവി ജെ, സ്റ്റിൽ: അർജുൻ കല്ലിങ്കൽ, ഡിസൈൻ: ബൽറാം ജെ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News