"നല്ല സമയം " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ കളന്തൂർ നിർമിക്കുന്ന നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാർത് ആണ്

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 11:10 AM IST
  • "നല്ല സമയം " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • ചിത്രം നിർമിച്ചിരിക്കുന്നത് നവാഗതനായ കലന്തൂർ ആണ്
"നല്ല സമയം " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ "നല്ല സമയം " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവംബർ റിലീസ് ആയെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നവാഗതനായ കലന്തൂർ ആണ്. നായകനായ ഇർഷാദിനും വിജീഷിനും(നൂലുണ്ട) കൂടെ അഞ്ച് പുതുമുഖ നായികമാരും പോസ്റ്ററിൽ എത്തുന്നുണ്ട്.

 പോസ്റ്റർ ടാഗ് ലൈനിൽ പറഞ്ഞ പോലെ ഒരു കമ്പ്ലീറ്റ് ഫൺ സ്റ്റോണർ തന്നെ ആയിരിക്കും നല്ല സമയം എന്ന് കളർഫുൾ ആയ ഡിസൈനിൽ ഒരുക്കിയ ഫസ്റ്റ് ലുക്ക് ഉറപ്പ് തരുന്നുണ്ട്. ഒമർ ലുലു തന്റെ അഞ്ചാമത്തെ സംവിധാന സംരംഭത്തിലൂടെ മലയാളികൾ ഇന്നേ വരെ കാണാത്ത തരത്തിൽ ഉള്ള ഒരു പക്കാ സ്റ്റോണർ കോമഡി തന്നെ ആയിരിക്കും നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്ന് ഉറപ്പാണ്. പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തന്റെ സിനിമകളിലൂടെ എന്നും പറയാർ ഉള്ള ഒമർ ലുലുവിൽ നിന്ന് മലയാള സിനിമ ഒട്ടും എക്സ്പ്ലോർ ചെയ്യാത്ത ഈ ജോണറിൽ ഒരു ട്രെൻഡ് സെറ്റിങ് സിനിമ തന്നെ പ്രതീക്ഷിക്കാം.

ഇർഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായിക വേഷങ്ങളിൽ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങൾ സപ്പോർട്ടിങ് വേഷങ്ങളിൽ എത്തുന്നു.

നവാഗതനായ കളന്തൂർ നിർമിക്കുന്ന നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാർത് ആണ്. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥയും സംഗീതവും ചെയ്തിരിക്കുന്നത്.ഇറങ്ങിയ പോസ്റ്റർ വച്ചാണേൽ മലയാളത്തിലെ ആദ്യത്തെ കംപ്ലീറ്റ് സ്റ്റോണർ കോമഡി നമുക്ക് നവംബറിൽ തിയറ്ററിൽ കാണാം. പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News