Nadanna Sambavam Movie: 'നടന്ന സംഭവ'വുമായി ബിജു മേനോനും സുരാജും; പുതിയ പോസ്റ്റർ

ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ.

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 02:02 PM IST
  • മിനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.
  • അങ്കിത് മേനോനാണ് സംഗീത സംവിധാനം.
  • അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Nadanna Sambavam Movie: 'നടന്ന സംഭവ'വുമായി ബിജു മേനോനും സുരാജും; പുതിയ പോസ്റ്റർ

ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് നടന്ന സംഭവം. വിഷ്‍ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. സുരാജ് വെഞ്ഞാറമ്മൂടിന്റെ ഒരു പോസ്റ്റർ‌ ആണ് പുറത്തുവിട്ടിരിക്കുന്നത്. സുരാജും പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ. മിനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. അങ്കിത് മേനോനാണ് സംഗീത സംവിധാനം. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

'മദനോത്സവം' ആണ് സുരാജ് കേന്ദ്ര കഥാപാത്രമായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. നവാഗതനായ സുധീഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്‍തത്. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്‍ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിന്റെ തിരക്കഥ രതീഷ് ബാലകൃഷ്‍ണ പൊതുവാളിന്റേതാണ്.

Also Read: Athbhuthadweep 2: 'അത്ഭുതദ്വീപി'ലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര; രണ്ടാം ഭാ​ഗവുമായി വിനയൻ എത്തുന്നു

തങ്കം ആണ് ബിജു മേനോൻ അഭിനയിച്ച് ഒടുവിലായി ഇറങ്ങിയ ചിത്രം. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകൻ. ശ്യാം പുഷ്‍കരൻ തിരക്കഥ എഴുതിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചു. ചിത്രം നിർമ്മിച്ചത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News