Naalam Mura : ത്രില്ലർ ചിത്രവുമായി ബിജു മേനോൻ; നാലാം മുറയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

 Naalam  Mura Title Poster : ബിജു മേനോനോടൊപ്പം ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 21, 2022, 01:20 PM IST
  • ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ബിജു മേനോനോടൊപ്പം ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
  • ചിത്രത്തിൽ വില്ലൻ കഥാപാത്രമായി ആണ് ഗുരു സോമസുന്ദരം എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും നാലാം മുറയ്ക്കുണ്ട്.
Naalam  Mura : ത്രില്ലർ ചിത്രവുമായി ബിജു മേനോൻ; നാലാം മുറയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നാലാം മുറയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജു മേനോനോടൊപ്പം ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി ആണ് ഗുരു സോമസുന്ദരം എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും നാലാം മുറയ്ക്കുണ്ട്. ദീപു അന്തിക്കാടും, ബിജു മേനോനും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടിയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.

ദീപു അന്തിക്കാടിന്റെ ആദ്യ ചിത്രം ലക്കി സ്റ്റാർ ആയിരുന്നു. ലക്കി സ്റ്റാറിൽ ജയറാം, രചന  നാരായണൻകുട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നാലാം മുറയുടെ ഷൂട്ടിങ് ഈ വർഷം ജൂണിൽ തന്നെ പൂർത്തിയായതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതൊരു സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് നാലാം മുറ. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് നാലാം മുറയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ALSO READ: Kaapa Movie : കൊട്ട മധുവിന്റെ കിടിലം ആക്ഷൻ സീനുകൾ; കാപ്പയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു

ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സൂരജ് വി ദേവാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് കൈലാസ് മേനോനാണ്. ചിത്രത്തിൻറെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിൻറെ റിലീസ് തീയതിയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.   

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News