My Name is Azhagan Movie : 'എന്താ എന്നെ ഇഷ്ടപ്പെടാൻ കാരണം?'; മൈ നെയിം ഈസ് അഴകന്റെ ടീസറെത്തി

 ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 12:13 PM IST
  • ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
  • ഒരു പെണ്ണുകാണലും തുടർന്നുള്ള സംഭാഷണവുമാണ് ചിത്രത്തിൻറെ ടീസറിൽ കാണിച്ചിരിക്കുന്നത്.
  • ചിത്രത്തിൽ നായികയായി എത്തുന്നത് ശരണ്യ രാമചന്ദ്രനാണ്.
  • മൈ നെയിം ഈസ് അഴകൻ കോമഡി ഫാമിലി എന്റെർറ്റൈനെർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്.
My Name is Azhagan Movie : 'എന്താ എന്നെ ഇഷ്ടപ്പെടാൻ കാരണം?'; മൈ നെയിം ഈസ് അഴകന്റെ ടീസറെത്തി

ബിനു തൃക്കാക്കര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മൈ നെയിം ഈസ് അഴകന്റെ ടീസർ പുറത്തുവിട്ടു. ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഒരു പെണ്ണുകാണലും തുടർന്നുള്ള സംഭാഷണവുമാണ് ചിത്രത്തിൻറെ ടീസറിൽ കാണിച്ചിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ശരണ്യ രാമചന്ദ്രനാണ്. മൈ നെയിം ഈസ് അഴകൻ കോമഡി ഫാമിലി എന്റെർറ്റൈനെർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ചിത്രത്തിൻറെ ട്രെയ്‌ലറും ഗാനവുമൊക്കെ തന്നെ ഇതിന് മുമ്പ് വൻ ശ്രദ്ധ നേടുന്നു. ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ് ബാനറിൽ സമദ് ട്രൂത്തിന്റെ നിർമ്മാണത്തിൽ  എത്തുന്ന ചിത്രമാണ് മൈ നെയിം ഇസ് അഴകൻ.   ബി.സി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഒരാഴ്ച മുമ്പാണ് പുറത്തുവിട്ടത്. 7 ദിവസങ്ങൾ മാത്രം കൊണ്ടാണ് ഗാനത്തിന് 2 മില്ലിന്നിൽ അധികം കാഴ്ചക്കാരെ ലഭിച്ചത്.  ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങൾക്ക് ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. ഇതിന് മുമ്പ്  പുറത്തു വിട്ട സിനിമയുടെ ആദ്യ ടീസറിനും ആവേശകരമായ പ്രതികരണമാണ്‌ ലഭിച്ചത്. ടീസറിന്‌ 14 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്.

ALSO READ: My Name is Azhagan Song Trending: 2 മില്യൺ കാഴ്ചക്കാരിൽ അധികമായി 'മൈ നെയിം ഇസ് അഴകൻ' സിനിമയിലെ ഗാനം

ദി പ്രീസ്റ്റ്, ഭീഷ്മപർവ്വം, സിബിഐ 5, കാവൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രമായെത്തുന്ന 'മൈ നെയിം ഈസ് അഴകൻ' സെപ്തംബർ മാസം തീയേറ്ററുകളിലേക്കെത്തും.  ഒരു യമണ്ടൻ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് അഴകനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിങ്ങനെ ഒരു പിടി നല്ല കലാകാരന്മാർ അണിനിരക്കുന്നുണ്ട്

നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്. പി ആർ ഒ: വൈശാഖ് സി വടക്കേവീട്. ഗോൾഡ്,  ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് ട്രൂത്ത് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന അടുത്ത ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News