മുംബൈ: അർജിത് സിംഗ്,ശ്രേയ ഘോഷാൽ, സച്ചേത് ടണ്ടൻ എന്നിങ്ങനെ ഇന്ത്യയിൽ ജനപ്രിയ ഗായകർ നിരവധി പേരാണ്. ഇതിൽ തന്നെ എടുത്തു പറയേണ്ടുന്ന പേരാണ് അർജിത് സിംഗിൻറേത്. 2022-ൽ അർജിത് സിംഗ് കുറഞ്ഞത് 30 പാട്ടുകളെങ്കിലും പാടിയിട്ടുണ്ട്.ഇത്രയും പ്രശസ്തനായ പാട്ടുകാരനായിട്ടും ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകരുടെ പട്ടികയുടെ അവസാന ലിസ്റ്റിൽ പോലും അദ്ദേഹമില്ല. അവിടെയാണ് ഏറ്റവും കൂടുതൽ തുക പ്രതിഫലമായി വാങ്ങുന്ന ആ ഗായകൻ ആരാണെന്നുള്ള ചോദ്യം ഉയരുന്നത്.
ഈ ഗായകൻ മറ്റാരുമല്ല എ ആർ റഹ്മാൻ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകൻ എആർ റഹ്മാൻ ആണെന്ന് തങ്ങളുടെ സോഴ്സുകളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.1 സിനിമയിൽ പാടുന്നതിന് അദ്ദേഹം വാങ്ങുന്ന പ്രതിഫലം 3 കോടി രൂപയാണ്.. മുഴുസമയ സംഗീത സംവിധായകനും പാർട്ട് ടൈം ഗായകനും എന്ന നിലയിലാണ് അദ്ദേഹത്തിൻറെ വരുമാനം.പ്രതിഫലം ഇത്രയും ഉയർന്നതാണെങ്കിലും മിക്കവാറും സിനിമകളിലും റഹ്മാൻ ചെയ്യാത്ത പാട്ടുകളുണ്ടാവില്ല.
താൻ സംഗീതസംവിധാനം ചെയ്യുന്ന സിനിമകൾക്ക് വേണ്ടി മാത്രമാണ് റഹ്മാൻ പാടുന്നതെന്നും ശ്രദ്ധേയമാണ്.മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നനിലും എആർ റഹ്മാനാണ്.പൊന്നിയിൻ സെൽവനിലും എആർ റഹ്മാൻ മാജിക് എല്ലാവരും കണ്ടതാണ്.
റഹ്മാൻറെ ആസ്തി
ചില വെബ്സൈറ്റുകൾ ഗൂഗിളിൽ പങ്ക് വെച്ച കണക്ക് പ്രകാരം ഏകദേശം 80 മില്യൺ ഡോളറാണ് അദ്ദേഹത്തിൻറെ കണക്കാക്കിയിരിക്കുന്ന ആസ്തി. ഇത് ഏകദേശം 595 കോടി ഇന്ത്യൻ രൂപ വരും. കറഞ്ഞത് ഒരു മണിക്കൂർ പരിപാടിക്കായി റഹ്മാൻ വാങ്ങുന്ന പ്രതിഫലം 1 മുതൽ 2 കോടി വരെയാണ്. മുംബൈയിൽ അദ്ദേഹം താമസിക്കുന്ന വീടിന് 15 കോടിയാണ് മൂല്യം.ജാഗ്വാർ, മെഴ്സിഡസ്, വോൾവോ തുടങ്ങിയ കാറുകളാണ് അദ്ദേഹത്തിനുള്ളത്. ഇതിലോരോന്നിനും കുറഞ്ഞത് 1 കോടിയാണ് വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...