Mukundan Unni Associates: മുകുന്ദനുണ്ണി vs മുകുന്ദനുണ്ണി; റിലീസ് പ്രഖ്യാപനം വ്യത്യസ്തമാക്കി 'മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്'

വ്യത്യസ്തമായ രീതിയിൽ റിലീസ് തിയതി പ്രഖ്യാപനവുമായി 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' ടീം.

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 01:12 PM IST
  • അഭിനവ് സുന്ദർ നായക് ആണ് "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" സംവിധാനം ചെയ്യുന്നത്.
  • കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇതെന്നാണ് വ്യക്തമാകുന്നത്.
  • ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്.
Mukundan Unni Associates: മുകുന്ദനുണ്ണി vs മുകുന്ദനുണ്ണി; റിലീസ് പ്രഖ്യാപനം വ്യത്യസ്തമാക്കി 'മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്'

വിനീത് ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. പേര് കൊണ്ട് തന്നെ ചിത്രം ഇതിനോടകം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വക്കീൽ കഥാപാത്രത്തെയാണ് വിനീത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. നവംബർ 11ന് ചിത്രം തിയേറ്ററുകളിൽ എത്തും. വളരെ വ്യത്യസ്തമായാണ് റിലീസ് പ്രഖ്യാപനം നടത്തിയത്. ദീപാവലിക്ക് ട്രെയിലർ പുറത്തിറക്കുമെന്നും അണിയറക്കാർ വ്യക്തമാക്കി.

മീശമാധവൻ എന്ന ചിത്രത്തിൽ സലിംകുമാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും മുകുന്ദനുണ്ണി എന്ന് തന്നെയായിരുന്നു. അഡ്വക്കേറ്റ് മുകുന്ദനുണ്ണിയായിട്ടാണ് സലിംകുമാറും അഭിനയിച്ചത്. അത് കൊണ്ട് തന്നെ സലിംകുമാറിനെ ഉൾപ്പെടുത്തി കൊണ്ടാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. മുകുന്ദനുണ്ണി vs മുകുന്ദനുണ്ണി എന്ന ടാ​ഗ്ലൈനോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സലിം കുമാറിന്റെ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയും വിനീതിന്റെ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയും തമ്മിൽ ഫോണിലൊരു വാക്പോര് നടത്തി കൊണ്ടാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. വിനീത്, അജു വർ​ഗീസ് ഉൾപ്പെടെയുള്ളവർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

അഭിനവ് സുന്ദർ നായക് ആണ് "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" സംവിധാനം ചെയ്യുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇതെന്നാണ് വ്യക്തമാകുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രീകരണത്തിന് മുൻപ് നേരത്തെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിമൽ ​ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്.

Also Read: Mukundan Unni Associates: ഇതാണ് മുകുന്ദനുണ്ണി!!! വിനീത് ശ്രീനിവാസന്റെ "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" സെക്കൻഡ് ലുക്ക്

 

സുരാജ് വെഞ്ഞാറുംമൂട്, സുധി കോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. അഡ്വക്കറ്റ് മുകുന്ദനുണ്ണി എന്ന കഥാപാത്രത്തെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. സലിംകുമാർ എന്ന നടന്റെ കരിയറിൽ തന്നെ വഴിത്തിരിവായ കഥാപാത്രമായിരുന്നു ലാൽജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം മീശമാധവനിലെ  അഡ്വക്കറ്റ് മുകുന്ദനുണ്ണി. എന്നാൽ ആ മുകുന്ദനുണ്ണിക്ക് ഈ ചിത്രവുമായുള്ള ബന്ധം അറിയണമെങ്കിൽ റിലീസ് വരെ കാത്തിരുന്നേ പറ്റൂ. അതിനെക്കുറിച്ച് ഒരു സൂചനയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

നിധിൻരാജ് ആരോളും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം,  സൗണ്ട് ഡിസൈൻ- രാജകുമാർ.പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്യൂംസ്- ഗായത്രി കിഷോർ, പിആർഒ: വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ്- ഹസ്സൻ വണ്ടൂർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News