Mukundan Unni Associates: രണ്ട് തലയും ആറ് കൈകളുമായി വിനീത് ശ്രീനിവാസൻ; "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ

Mukundan Unni Associates: ചിത്രീകരണത്തിന് മുൻപ് നേരത്തെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 5, 2022, 11:12 AM IST
  • വിമൽ ഗോപാലകൃഷ്ണനും അഭിനവും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്
  • ഛായാഗ്രാഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു
  • നിധിൻരാജ് ആരോളും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്
Mukundan Unni Associates: രണ്ട് തലയും ആറ് കൈകളുമായി വിനീത് ശ്രീനിവാസൻ; "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റർ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "മുകുന്ദനുണ്ണി അസോസിയേറ്റ്സ്". ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമ്മിക്കുന്ന ചിത്രം നവംബറിൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രീകരണത്തിന് മുൻപ് നേരത്തെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിനീത് വീട്ടുതടങ്കലിൽ എന്ന തരത്തിൽ പത്രവാർത്തയുടെ രൂപത്തിൽ പുറത്തിറക്കിയ പോസ്റ്റർ വിനീത് ശ്രീനിവാസൻ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തതാണ് ആരാധകർ ഏറ്റെടുത്തത്. അഡ്വക്കറ്റ് മുകുന്ദനുണ്ണി എന്ന കഥാപാത്രത്തെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. സലിംകുമാർ എന്ന നടന്റെ കരിയറിൽ തന്നെ വഴിത്തിരിവായ കഥാപാത്രമായിരുന്നു ലാൽജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം മീശമാധവനിലെ  അഡ്വക്കറ്റ് മുകുന്ദനുണ്ണി. എന്നാൽ ആ മുകുന്ദനുണ്ണിക്ക് ഈ ചിത്രവുമായുള്ള ബന്ധം അറിയണമെങ്കിൽ റിലീസ് വരെ കാത്തിരുന്നേ പറ്റൂ. അതിനെക്കുറിച്ച് ഒരു സൂചനയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ALSO READ: Rorschach: ഇനി മൂന്ന് ദിനങ്ങൾ മാത്രം; റോഷാക്കിന്റെ സ്റ്റിൽസ് പുറത്ത് വിട്ട് മമ്മൂട്ടി

വിമൽ ഗോപാലകൃഷ്ണനും അഭിനവും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിധിൻരാജ് ആരോളും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം,  സൗണ്ട് ഡിസൈൻ- രാജകുമാർ.പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്യൂംസ്- ഗായത്രി കിഷോർ, പിആർഒ: വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ്- ഹസ്സൻ വണ്ടൂർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News