കൊച്ചി: അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയുടെയും വിനീത് ശ്രീനിവാസന്റെയും കമന്റ് യുദ്ധം സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി ഗോദ, ആനന്ദം, ഉറിയടി, കുരങ്ങ് ബൊമ്മൈ എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്'. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടർത്തിയ ഈ കമന്റ് യുദ്ധം നടക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലറിന് താഴെ ബെറ്റര്‍ സോള്‍ സീരിസിന്റെ ഫീല്‍ വരുന്നുണ്ടെന്ന കമന്റുകള്‍ വന്നതോടെ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എന്ന പ്രൊഫൈലില്‍ നിന്ന് ഇത് തന്റെ കഥയല്ലെ എന്ന് ചോദിച്ച് കൊണ്ട് പോസ്റ്റ് വരികയായിരുന്നു. ഇതിന് താഴെ ബെറ്റര്‍ സോളുമായി ഈ കഥയ്ക്ക് ബന്ധമില്ലെന്നും കേസുമായി മുന്നോട്ട് പോകാനും കോടതിയില്‍ കാണാമെന്നുമാണ് വിനീത് ശ്രീനിവാസന്‍ കമന്റ് ചെയ്തിരിക്കുന്നത്.
നിങ്ങളെ പോലെ മാറ്റാരും ഇല്ലെന്നും ഇത് തീര്‍ച്ചയായും നിങ്ങളുടെ കഥയാണെന്നുമാണ് നടി തന്‍വി റാം കമന്റ് ചെയ്തിരിക്കുന്നത്. താന്‍ ഈ സീരിസ് കണ്ടിട്ടില്ല, കോപ്പി ആണോ എന്ന് തനിക്കും സംശയം ഉണ്ടെന്നും അതോണ്ട് കേസിന് പോകണ്ടെന്നുമാണ് സുരാജ് വെഞ്ഞാറമൂട് കമന്റ് ചെയ്തിരിക്കുന്നത്. ഇനി കേസിന് പോകുകയാണെങ്കില്‍ തന്റെ പേര് ചേര്‍ക്കേണ്ടെന്നും സുരാജ് കമന്റ് ചെയ്തിട്ടുണ്ട്.
Also Read: Kantara Movie: 200 കോടി ക്ലബിൽ ഇടം നേടി 'കാന്താരാ'; കേരളത്തിലും മികച്ച പ്രതികരണം
നേരത്തെ വ്യത്യസ്തമായ രീതിയിൽ ചിത്രത്തിന്റെ ട്രെയിലർ അനൗൺസ്മെന്റ് എത്തിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ എല്ലാം വളരെ വ്യത്യസ്തവും ചിരി പടർത്തുന്നതുമായ രീതിയിലാണ അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ആണ് അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയായി ചിത്രത്തില്‍ എത്തുന്നത്. നവംബര്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം 'ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനോടൊപ്പം. My first cycle and my dead father' എന്ന ക്യാപ്ഷനോടെ അഡ്വ. മുകുന്ദന്‍ ഉണ്ണിയുടെ കഥാപാത്രം ചെറുപ്പത്തില്‍ അച്ഛനോടൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോകളും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നേരത്തെ സലിം കുമാറിന്റെ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രവും പുതിയ മുകുന്ദന്‍ ഉണ്ണിയും തമ്മിലുള്ള സംഭാഷണവും ഏറെ ശ്രദ്ധേയമായിരുന്നു.
വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.
സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. Vfx സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, Vfx : ഐറിസ് സ്റ്റുഡിയോ, ആക്‌സല്‍ മീഡിയ
ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പി.ആര്‍.ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്
ഡിസൈനുകള്‍: യെല്ലോടൂത്ത്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...