വലിയ ചിരിയും ഒരു പാട് കാര്യവും: വിഡ്ഡികളുടെ മാഷ് സിനിമയാകുന്നു

ചിത്രത്തിലെ " തിരമാലയാണ് നീ " എന്ന പാട്ട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2021, 06:04 PM IST
  • റഫീഖ് അഹമ്മദിന്റെ വരികൾ പാടിയിരിക്കുന്നത് കെ എസ് ചിത്രയും , സൂരജ് സന്തോഷുമാണ്
  • നവാഗതനായ അനീഷ് VA യുടെ സംവിധാനത്തിലാണ് ചിത്രം എത്തുന്നത്
  • ജനുവരി അവസാനത്തോടെയായിരിക്കും ചിത്രം റിലീസിനെത്തുന്നത്
വലിയ ചിരിയും ഒരു പാട് കാര്യവും: വിഡ്ഡികളുടെ മാഷ് സിനിമയാകുന്നു

ബാംഗ്ലൂർ മലയാളിയായ വ്യവസായ സംരഭകൻ ദിലീപ് മോഹൻ എഴുതി , ശ്രീ കൃഷ്ണ പൂജപ്പുര ആമുഖം എഴുതി , ശ്രീ മഞ്ജു വാര്യർ പ്രകാശനം ചെയ്ത വിഡ്ഡികളുടെ മാഷ് എന്ന പുസ്തകം സിനിമയാകുന്നു. 

ജനുവരി അവസാനത്തോടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന് കെ എസ് ചിത്ര , ബിജിബാൽ , റഫീഖ് അഹമ്മദ്  സംഗീതത്തിൽ മനോഹരമായ ഒരു ഗാനം " തിരമാലയാണ് നീ " പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

Also Read: Naradhan Movie | ദുരൂഹത ഉണർത്തി നാരദൻ; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

നവാഗതനായ അനീഷ് VA യുടെ സംവിധാനത്തിൽ ദിലീപ് മോഹൻ, അഞ്ചലി നായർ , ശാരി എന്നിവരെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്നു. ദിലീപ് മോഹൻ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തിൽ  മണിയൻപിള്ള രാജു , അനീഷ് ഗോപാൽ, തമിഴ് നടൻ മനോബാല ,  മണികണ്ഠൻ പട്ടാമ്പി (  മറിമായം) , സുനിൽ സുഗത , നിർമ്മൽ പാലാഴി , രാജേഷ് പറവൂർ എന്നീ സീനിയർ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി. ജെ, സ്‌റ്റീവ് , ദിവിൻ പ്രഭാകർ , ദിലീപ് പാലക്കാട് , അമേയ തുമ്പി എന്നിവരും അണിനിരക്കുന്നു.

 ബിജിബാൽ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയിൽ റഫീഖ് അഹമ്മദിന്റെ വരികൾ പാടിയിരിക്കുന്നത് കെ എസ് ചിത്രയും , സൂരജ് സന്തോഷുമാണ് . മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു ,ശ്യാം കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. 

Also Read: Alphonse Puthren| രജനീകാന്തിനൊപ്പം സിനിമ ചെയ്യില്ലെന്ന് പറഞ്ഞോ? അൽഫോൺസ് പുത്രൻ പറയുന്നത്

അധ്യാപകനും വിദ്ധ്യാർത്ഥികളും തമ്മിലുള്ള കൂടിക്കാഴ്ചകളും സൗഹൃദങ്ങളിലെ ആഴങ്ങളും പങ്കുവെക്കുന്ന ഈ സിനിമ നിങ്ങളിലേക്ക് എത്തിക്കുന്നത് ബാംഗ്ലൂരിലെ പ്രൊഡക്ഷൻ ഹൗസായ ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News